കഴിഞ്ഞതിനു തൊട്ട് മുന്‍പുള്ള മാസം ബൂലോഗത്ത് വാര്‍ഷികാഘോഷങ്ങളുടെ ചാകരയായിരുന്നു. ചാത്തനു ശേഷം ബ്ലോഗിംഗ് തുടങ്ങിയ പലരും വാര്‍ഷികം ആഘോഷിച്ചു!!!. എന്നാല്‍ ആദ്യ പോസ്റ്റിട്ട നവംബര്‍ ആകാന്‍ ചാത്തന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. വാര്‍ഷികത്തിനു പുതിയ ബ്ലോഗ് തുടങ്ങുക എന്ന ചാത്തന്റെ ഉറ്റമിത്രം സാന്‍ഡോസിന്റെ പാത ചാത്തന്‍ പിന്തുടരുന്നു. ഈ ബ്ലോഗ് ചാത്തന്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പറയാന്‍ ഉപയോഗിക്കും.
എന്നാപ്പിന്നെ ആദ്യപോസ്റ്റ് എന്ന നിലയില്‍ ഒരു വലിയ വിശേഷം ആയിക്കോട്ടെ.
രാജിക്കത്ത്
ദില്‍ബാ ഈ വാര്‍ത്ത മറ്റ് ബാച്ചിക്ലബ്ബ് അംഗങ്ങള്‍ ഓരോരുത്തരും വായിക്കുമ്പോള്‍ നീ അടുത്തുണ്ടാവണം നിനക്ക് മാത്രേ ഈ സമയത്ത് മനഃസാന്നിധ്യം പ്രകടിപ്പിക്കാന്‍ പറ്റൂ എന്നാണെന്റെ ചിന്ത.(അവനെ ഇതുവരെ കണ്ടതുമില്ല ദില്‍ബാ നീ എവിടെ?)
കുട്ടിച്ചാത്തന്‍ ബാച്ചിക്ലബ്ബിനോട് വിടപറയുന്നു.
ഈയടുത്ത് നടന്ന ഒരു മെയില്‍ സീക്വന്‍സില്‍ നിന്ന്.
കുട്ടിച്ചാത്തന്‍:
"ഞാന്‍ ഇപ്പൊഴാ കണ്ടതു ആ ലാസ്റ്റ് പോസ്റ്റ് 'നയം വ്യക്തമാക്കുന്നു'...
മറുപടി ഞാന്‍ ഒരു പോസ്റ്റ് തന്നെ ആയി ഇട്ടെക്കാം എന്റെ കല്യാണം ഒന്നു കഴിയട്ടെ ;) ആഫ്റ്റര്‍ ഒരു കൊല്ലം മതിയില്ലെ...?"
കൊച്ചുത്രേസ്യ:
"എന്തൊരു കോണ്‍ഫിഡന്‍സ്!!!! ഒരു കൊല്ലത്തിനുള്ളില്‍ വല്ലതും സംഭവിക്കുമെന്നോ??? കാക്ക മലര്‍ന്നു പറക്കും.
ഇതൊരു വെല്ലുവിളിയായിട്ടെടുത്താല്‍ മതി കേട്ടൊ ;-)"
ചാത്തനെ ചുമ്മാ വെല്ലുവിളിക്കരുതെന്ന് പണ്ടേ ഒരു ചൊല്ലുള്ളതാ. വെല്ലുവിളിച്ചാല്‍ ചാത്തന്‍ തീയിലും ചാടിക്കാണിക്കും ....
സത്യത്തില്‍ ഈ കൊല്ലം പെണ്ണുകെട്ടിയില്ലെങ്കില്‍ പിന്നെ മുപ്പത്തഞ്ചാം വയസ്സിലേ അതിനു യോഗമുള്ളൂ എന്നൊക്കെ ജാതകം പറഞ്ഞാല്‍ അതില്‍ വല്ലതും സത്യമുണ്ടാകുമോ???
എന്തായാലും എഞ്ചിനീറാകുമെന്ന് ജാതകം പറഞ്ഞത് ഫലിച്ച സ്ഥിതിയ്ക്ക് അപ്പാടേ തള്ളാനും ഒരു ചെറിയ പേടി അല്ലല്ല ഭയം...
എന്തായാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെ ഓരോരുത്തരെയും വിവാഹിത ക്ലബ്ബില്‍ വച്ച് വീണ്ടും കണ്ടുമുട്ടാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ഈ ലോലഹൃദയന്‍ വിടവാങ്ങട്ടേ.
പ്രിയ സഖാക്കളേ നിങ്ങള്‍ക്കെന്റെ ലാല്‍സലാം...
വീണ്ടും സന്ധിക്കും വരെ വിട.
ഒപ്പ്
കുട്ടിച്ചാത്തന്‍
ഓടോ: പെണ്ണ് കെട്ടാന്‍ പോവുമ്പോ ആകെ മൊത്തം ചില്ലറഡിമാന്റ്സേ ഉണ്ടായിരുന്നുള്ളൂ എന്തു വന്നാലും ഒരു എഞ്ചിനീയറെ കെട്ടൂലാന്ന് -- ദൈവം ആദ്യം ഗോളടിച്ചു അതു തന്നെ പോരാഞ്ഞ് ചാത്തന്റെ അതേ ബ്രാഞ്ചും!!!
വിവാഹം നവംബര്‍ 26 തിങ്കളാഴ്ച.
കണ്ണൂരു വച്ച്. 11നും 12നും മദ്ധ്യേ.
പെണ്ണുകാണലില്‍ ചാത്തന്റെ റെക്കോഡ് -30- ഒരു സീരീസിനുള്ള വഹയുണ്ട് -- പക്ഷേ മറ്റു പലരേയും ബാധിച്ചേക്കാവുന്ന കാര്യങ്ങള്‍ ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞ് പുറത്തിറക്കാം അല്ലേ?
Monday, November 5, 2007
Subscribe to:
Posts (Atom)