Monday, November 5, 2007

വാര്‍ഷികാഘോഷവും രാജിക്കത്തും

കഴിഞ്ഞതിനു തൊട്ട്‌ മുന്‍പുള്ള മാസം ബൂലോഗത്ത്‌ വാര്‍ഷികാഘോഷങ്ങളുടെ ചാകരയായിരുന്നു. ചാത്തനു ശേഷം ബ്ലോഗിംഗ്‌ തുടങ്ങിയ പലരും വാര്‍ഷികം ആഘോഷിച്ചു!!!. എന്നാല്‍ ആദ്യ പോസ്റ്റിട്ട നവംബര്‍ ആകാന്‍ ചാത്തന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയായിരുന്നു. വാര്‍ഷികത്തിനു പുതിയ ബ്ലോഗ്‌ തുടങ്ങുക എന്ന ചാത്തന്റെ ഉറ്റമിത്രം സാന്‍ഡോസിന്റെ പാത ചാത്തന്‍ പിന്തുടരുന്നു. ഈ ബ്ലോഗ്‌ ചാത്തന്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പറയാന്‍ ഉപയോഗിക്കും.

എന്നാപ്പിന്നെ ആദ്യപോസ്റ്റ്‌ എന്ന നിലയില്‍ ഒരു വലിയ വിശേഷം ആയിക്കോട്ടെ.

രാജിക്കത്ത്

ദില്‍ബാ ഈ വാര്‍ത്ത മറ്റ്‌ ബാച്ചിക്ലബ്ബ്‌ അംഗങ്ങള്‍ ഓരോരുത്തരും വായിക്കുമ്പോള്‍ നീ അടുത്തുണ്ടാവണം നിനക്ക്‌ മാത്രേ ഈ സമയത്ത്‌ മനഃസാന്നിധ്യം പ്രകടിപ്പിക്കാന്‍ പറ്റൂ എന്നാണെന്റെ ചിന്ത.(അവനെ ഇതുവരെ കണ്ടതുമില്ല ദില്‍ബാ നീ എവിടെ?)

കുട്ടിച്ചാത്തന്‍ ബാച്ചിക്ലബ്ബിനോട്‌ വിടപറയുന്നു.

ഈയടുത്ത്‌ നടന്ന ഒരു മെയില്‍ സീക്വന്‍സില്‍ നിന്ന്.

കുട്ടിച്ചാത്തന്‍:
"ഞാന്‍ ഇപ്പൊഴാ കണ്ടതു ആ ലാസ്റ്റ്‌ പോസ്റ്റ്‌ 'നയം വ്യക്തമാക്കുന്നു'...
മറുപടി ഞാന്‍ ഒരു പോസ്റ്റ്‌ തന്നെ ആയി ഇട്ടെക്കാം എന്റെ കല്യാണം ഒന്നു കഴിയട്ടെ ;) ആഫ്റ്റര്‍ ഒരു കൊല്ലം മതിയില്ലെ...?"


കൊച്ചുത്രേസ്യ:
"എന്തൊരു കോണ്‍ഫിഡന്‍സ്‌!!!! ഒരു കൊല്ലത്തിനുള്ളില്‍ വല്ലതും സംഭവിക്കുമെന്നോ??? കാക്ക മലര്‍ന്നു പറക്കും.
ഇതൊരു വെല്ലുവിളിയായിട്ടെടുത്താല്‍ മതി കേട്ടൊ ;-)"

ചാത്തനെ ചുമ്മാ വെല്ലുവിളിക്കരുതെന്ന് പണ്ടേ ഒരു ചൊല്ലുള്ളതാ. വെല്ലുവിളിച്ചാല്‍ ചാത്തന്‍ തീയിലും ചാടിക്കാണിക്കും ....

സത്യത്തില്‍ ഈ കൊല്ലം പെണ്ണുകെട്ടിയില്ലെങ്കില്‍ പിന്നെ മുപ്പത്തഞ്ചാം വയസ്സിലേ അതിനു യോഗമുള്ളൂ എന്നൊക്കെ ജാതകം പറഞ്ഞാല്‍ അതില്‍ വല്ലതും സത്യമുണ്ടാകുമോ???

എന്തായാലും എഞ്ചിനീറാകുമെന്ന് ജാതകം പറഞ്ഞത്‌ ഫലിച്ച സ്ഥിതിയ്ക്ക്‌ അപ്പാടേ തള്ളാനും ഒരു ചെറിയ പേടി അല്ലല്ല ഭയം...

എന്തായാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെ ഓരോരുത്തരെയും വിവാഹിത ക്ലബ്ബില്‍ വച്ച്‌ വീണ്ടും കണ്ടുമുട്ടാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ഈ ലോലഹൃദയന്‍ വിടവാങ്ങട്ടേ.

പ്രിയ സഖാക്കളേ നിങ്ങള്‍ക്കെന്റെ ലാല്‍സലാം...
വീണ്ടും സന്ധിക്കും വരെ വിട.

ഒപ്പ്
കുട്ടിച്ചാത്തന്‍

ഓടോ: പെണ്ണ് കെട്ടാന്‍ പോവുമ്പോ ആകെ മൊത്തം ചില്ലറഡിമാന്റ്സേ ഉണ്ടായിരുന്നുള്ളൂ എന്തു വന്നാലും ഒരു എഞ്ചിനീയറെ കെട്ടൂലാന്ന് -- ദൈവം ആദ്യം ഗോളടിച്ചു അതു തന്നെ പോരാഞ്ഞ് ചാത്തന്റെ അതേ ബ്രാഞ്ചും!!!

വിവാഹം നവംബര്‍ 26 തിങ്കളാഴ്ച.
കണ്ണൂരു വച്ച്. 11നും 12നും മദ്ധ്യേ.

പെണ്ണുകാണലില്‍ ചാത്തന്റെ റെക്കോഡ് -30- ഒരു സീരീസിനുള്ള വഹയുണ്ട് -- പക്ഷേ മറ്റു പലരേയും ബാധിച്ചേക്കാവുന്ന കാര്യങ്ങള്‍ ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞ് പുറത്തിറക്കാം അല്ലേ?

55 comments:

കുട്ടിച്ചാത്തന്‍ said...

ബ്ലോഗിങ് വാര്‍ഷികം പ്രമാണിച്ച് പുതിയ ബ്ലോഗ് പുതിയ വിശേഷവും- രാജിക്കത്ത് ഇവിടെ.

അനുഗ്രഹിക്കൂ ആശീര്‍വദിക്കൂ.

ഓടോ:ടെമ്പ്ലേറ്റ് താല്‍ക്കാലികം,സഹിക്കൂ.. സഹയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് കിട്ടിയാലുടനെ മാറ്റും.

ദിലീപ് വിശ്വനാഥ് said...

ഠേ, ഒരു തേങ്ങയടിച്ച് ആശംസ പറയാം.
ചാത്തനേറ് കിട്ടുന്നതിനു മുന്‍പ് സ്ഥലം വിടട്ടെ...

ഗുപ്തന്‍ said...

gpizfകെട്ടുകഴിഞ്ഞാല്‍ കുടി വയ്ക്കാന്‍ പുതിയൊരു പേജുള്ളത് എന്തുകൊണ്ടും നല്ലതാകുന്നു ചാത്തന്‍സ്.

അപ്പോള്‍ ഇനീപ്പം തിരക്കായിരിക്ക്വല്ലോ. കല്ല്യാണ്‍ ഒക്കെ കഴിഞ്ഞ് ചാത്തൂട്ടിയെയും കൊണ്ട്വന്ന് ആഘോഷമായങ്ങട്ട് വീണ്ടും തൊടങ്ങ്വാ...

ആശംസകള്‍ കാലേകൂട്ടി. ആളിന്റെ ഒരു പടംക്കെ വച്ച് വിശദമാ‍യിട്ടൊരു കുറിയിടുമ്പോള്‍ ബാക്കി. pryyrfa!!!!

--പേടിക്കണ്ട. ചീത്തവിളിച്ചതല്ല. ലവനാ. വിവി.

Mr. K# said...

ചാത്താ: ജാതകത്തില്‍ പറയുന്നത് അച്ചട്ടാ. വേഗം കെട്ടിക്കോ. ഇല്ലെങ്കില്‍ പിന്നെ 35 വയസുവരെ വെയ്റ്റ് ചെയ്യേണ്ടി വരും. :-)

ഇവിടെയും ആശംശകള്‍.

Sreejith K. said...

30 പെണ്ണുകാണലോ? എന്തോന്നെഡേയ്? ഈ സന്ദേശത്തില്‍ ശ്രിനിവാസന്‍ ചോദിച്ചതുപോലെ വെടിയുണ്ടകള്‍ വരുമ്പോള്‍ വിരിമാറ് കാണിച്ചുനില്‍ക്കാന്‍ തയ്യാറാണോ എന്ന് വല്ലതും ചോദിച്ചോ. അതോ നിന്റെ ഒഫീഷ്യല്‍ ചാത്തന്‍ വസ്ത്രത്തില്‍ ആണോ പോയേ?

എന്നാലും ബാച്ചിപ്രസ്ഥാനത്തിനോട് ഇത് ഒന്നൊന്നര ചതി ആയിപ്പോയി. നിന്നോട് ആരു പൊറുത്താലും ദില്‍ബന്‍ പൊറുക്കുല. അവനു ഫീലായെഡേയ്.

ഇന്ന് കണ്ണൂരില്‍ ഒരു സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതായി വാര്‍ത്ത. നിന്റെ കല്യാണവിശേഷം അറിഞ്ഞതോടെ ആളുകള്‍ക്ക് പ്രാന്തായോഡേയ്

Unknown said...

നീ കരിങ്കാലി കരിങ്കാലി എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കില്‍ പോയി കണ്ണാടി നോക്ക് ഒരെണ്ണത്തിനെ കാണാം. നീ കൂടെ നടന്ന് പറ്റിച്ചു അല്ലേ? ബാച്ചി മുയലുകള്‍ക്കൊപ്പം (ബാറിലേക്ക്)ഓടുകയും വിവാഹിത വേട്ടനായ്ക്കള്‍ക്കൊപ്പം (പെണ്ണ് കാണല്‍) വേട്ട നടത്തുകയും ചെയ്ത നിന്റെ ഈ സ്വഭാവം ക്ലബ്ബില്‍ വെച്ച് പൊറുപ്പിയ്ക്കാന്‍ കഴിയില്ല.

സാന്റോസ് രാത്രി ഈ വാര്‍ത്ത കേട്ടയുടന്‍ ഷാപ്പ് മുതലാളിയെ ഉണര്‍ത്തി ഷാപ്പ് വീണ്ടും തുറപ്പിച്ച് അവിടെ കുത്തിയിരിക്കുകയാണ്. അതാണെടാ സ്നേഹം സ്നേഹം എന്ന് പറയുന്നത്. അല്ലാതെ സിനിമാ നടി സ്നേഹ അല്ല.

കല്ല്യാണത്തിന് നീ താലി കെട്ടുമ്പോള്‍ ഞങ്ങള്‍ ബാച്ചി ക്ലബ്ബില്‍ പാല് കാച്ചി ദു:ഖം ആചരിക്കും. കല്ല്യാണം.. പാല്‍ കാച്ചല്‍! പാല്‍ കാച്ചല്‍... കല്ല്യാണം!

(പാവം പച്ചാളം ഇതെങ്ങനെ സഹിക്കും?)

കുഞ്ഞന്‍ said...

ഒന്നാംകൊല്ല ബ്ലോഗാശംസകള്‍,പുതിയ ബ്ലോഗാശംസകള്‍ പിന്നെ കല്യാണ ആശംസകള്‍ കൂടാതെ വിവാഹ ക്ലബ്ബിലേക്കുള്ള പ്രവേശന ആശംസകള്‍..!

Inji Pennu said...

ആശംസകള്‍! :) (നല്ല രസം ആശംസിക്കുമ്പോള്‍...ഒരു പ്രതികാര ഫീലിങ്ങ്) :)

ദൈവം രണ്ടാമത്തെ ഗോളാണ് അടിച്ചത്. ആദ്യം പെണ്ണിനെ തന്നൂ, പിന്നെ സേം ബ്രാഞ്ച്....
ഇനിയുമെന്തൊക്കെയെന്തൊക്കെയെന്തൊക്കെ..ഏയ് പേടിപ്പിച്ചതല്ല :)

Anonymous said...

ആശംസകള്‍... =D>

Typist | എഴുത്തുകാരി said...

ലാല്‍ സലാം സഖാവേ.
അപ്പോ കച്ച കെട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു.
അല്ലേ?
വിവാഹമംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ.....

സാല്‍ജോҐsaljo said...

അതുശരി, ഇതിനിടയ്ക്ക് നീയിങ്ങനൊരേറ് കൊടുത്തതാരറിഞ്ഞൂ! ദൈവമേ! അവിടൊരു ക്ലബ് അനാഥമായിക്കൊണ്ടിരിക്കുന്നു. ചാത്തന്‍ സേവയ്ക്കാളില്ലേ?!!

ആശംസകള്‍ കിടക്കട്ടെ! ഒരു ഒന്നര എണ്ണം.

ഫിക്സ് ചെയ്തതേ നീ മിന്നല്‍ കേസരീടെ ടെമ്പ്ലേറ്റിട്ടോ?!! കൊള്ളാം.!


(നവംബര്‍മാസത്തില്‍ എവിടാ ഏപ്രില്‍ ഫൂള്‍?)ഓ.ടോ.:

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു

കൊച്ചുത്രേസ്യ said...

ഈ ചാത്തന്റെ ഒരു കാര്യം..തമാശ പറഞ്ഞാല്‍ പോലും സീരിയസായിട്ടെടുക്കും..എന്റെ വെല്ലുവിളി സ്വീകരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ??

ചാത്താന്‌ പെണ്ണു കിട്ടീന്നുള്ളത്‌ കണ്ണൂരൊക്കെ വെല്യ ന്യൂസായിട്ടുണ്ട്‌. ഇന്നലത്തെ സായാഹ്നപത്രത്തില്‌ ഈ വാര്‍ത്ത വന്നു പോലും-'വിശ്വസിക്കാനാവാത്ത സത്യങ്ങള്‍' എന്ന തലക്കെട്ടില്‍....

എന്തായാലും എന്റെ വക ഇതാ ഒരു പിടി ആശംസകള്‍..

(ട്രീറ്റ്‌ ITPL-ല്‍ വച്ചു തരാംന്ന്‌ പറഞ്ഞത്‌ എനിക്കു സമ്മതമാണു കേട്ടോ..എന്നാലും ബാക്കിയുള്ള ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനോടും കൂടി ചോദിച്ചിട്ട്‌ സ്ഥലം ഫൈനലൈസ്‌ ചെയ്താല്‍ മതി )

R. said...

ദൈവമേ ചാത്തനും പെണ്ണ് കെട്ടിയാ (കിട്ടിയാ)?

ഓഫ്: ചാത്താ കൊച്ചെവിടേണ്? കല്യാണം സാധു കല്യാണമണ്ഡപത്തില്‍ തന്നേ? അതോ ദിനേശിലോ? ഇനി പയ്യന്നൂരാണോ? യേയ്... അറിഞ്ഞിട്ടൊന്നിനുമല്ല... വെര്‍തേ... ;-)

അപ്പു ആദ്യാക്ഷരി said...

ചാത്താ.... വിവാഹിതരുടെ നരകത്തിലേക്കു സ്വാഗതം!! അപ്പോ എന്നാ? ഈ മാസംതന്നെയുണ്ടോ? ബ്ലോഗിനിയാണോ വധു? ചാത്ത എന്നോ മറുതയെന്നോ പേര്? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളുണ്ടേ... പതുക്കെ പറഞ്ഞാല്‍ മതി.

ഓ.ടോ. നല്ല യോജിക്കുന്ന റ്റെമ്പ്ലേറ്റാ കേട്ടോ. കൊള്ളാം.

സുല്‍ |Sul said...

പിന്നെം ആശംസകള്‍!!!

സുഗതരാജ് പലേരി said...

വിവാഹമംഗളാശംസകള്‍‍.

ഒരു പത്ത് ദിവസം മുന്‍പായിരുന്നെങ്കില്‍ ചടങ്ങില്‍പങ്കെടുക്കാന്‍ പറ്റുമായിരുന്നു. ഇനി പറഞ്ഞിറ്റ്കാര്യൂല്ലല്ലോ!?

G.MANU said...

chthaaaaa...........
aaSamsakaL.....thakarthu jeevikkoo

ശ്രീ said...

ചാത്താ...


വീണ്ടും ആശംസകള്‍‌!!!


30 പെണ്ണുകണ്ടോ? ഇതൊക്കെ എപ്പോ?

അരവിന്ദ് :: aravind said...

ഈ ശ്രീജിത്തിന്റേം ദില്‍‌ബന്റേയും കമന്റുകള്‍! ചിരിപ്പിച്ച് കൊല്ലും!

ചാത്താ ആശംസകള്‍! (ഇദിപ്പോ രണ്ടാം പ്രാവിശ്യാ..ഇനീം ഇതിനെക്കുറിച്ച് വേറെ പോസ്റ്റിട്ടാ എന്നെക്കൊണ്ടെങ്ങും വയ്യ പിന്നേം ആശംസിക്കാന്‍! :-))
ചെക്കന്റെ ഒരു എക്സൈറ്റ്മെന്റ്!

കുട്ടിച്ചാത്തന്‍ said...

വാല്‍മീകി മാഷേ നന്ദി.
മനുച്ചേട്ടോ: ചാറ്റിലു തിരക്കില്ലേല്‍ ഞാനിവിടൊക്കെ കാണും.നന്ദി.

കുതിരവട്ടന്‍ ചേട്ടോ എനിക്കും ചെറിയ സംശയമൊക്കെയുണ്ട് അതല്ലേ സമ്മതിച്ചത്.

ശ്രീജിത്തേ നീ തിരിച്ചു വരും മുന്‍പു വിവിയെങ്കിലും കാലുമാറും, പിന്നെ നീ തിരിച്ചു വരുന്നു എന്നെങ്ങാന്‍ അവിടെ വാര്‍ത്ത പരന്നായീരുന്നോ അല്ലേല്‍ സ്ഥിതി ഇത്ര വഷളാവൂലായിരുന്നു.

ദില്‍ബൂ 41 ദിവസത്തിനിടയ്ക്ക് പകരം ചോദിക്കും എന്ന് പറഞ്ഞത് മറന്നോ അന്നത്തേക്ക് 39 ദിവസമേ ആവൂ, “വിവാഹിത വേട്ടനായ്ക്കള്‍ക്കൊപ്പം” !!! ഞാന്‍ ചേരിചേരാ ഗ്രൂപ്പിലാണേലും മറ്റേ ഗ്രൂപ്പുകാരും ഇവിടെ വരും എന്നു നീ ഓര്‍ക്കണം ട്ടാ.
ഓടോ: വാളേട്ടോ എന്റെ ആപ്ലിക്കേഷന്‍ ഫോമിന്റെ പ്രൂഫ് റീഡിങ് കഴിഞ്ഞോ?

കുഞ്ഞന്‍ ചേട്ടോ:: ആപ്ലിക്കേഷന്‍ കൊടുത്തിട്ടേയുള്ളൂ.

ഇഞ്ചിച്ചേച്ചീ: ഒരു പ്രതികാരയക്ഷിച്ചിരി ഇവിടെക്കേള്‍ക്കാം :)

നൌഷറേ ഇവിടെ നിന്റെ കമന്റ് കാണുമ്പോള്‍ ചെറിയൊരു വിഷമം ഈയടുത്തകാലത്ത് ഞാനെഴുതിയതെല്ലാം അത്ര തറയാരുന്നോ :) നന്ദി.

എഴുത്തുകാരിച്ചേച്ചീ: ഓഹോ കച്ചയൊക്കെ കെട്ടണോ പറഞ്ഞത് നന്നായീ.

സാല്‍ജോ മറ്റേക്ലബ്ബില്‍ കാണാം
വല്യമ്മായീ ഈ ആശംസ ടെമ്പ്ലേറ്റ് സ്ഥിരമാണല്ലെ? :)

ത്രേസ്യാക്കൊച്ചേ ആ ന്യൂസ് കൊള്ളാം അടുത്ത് തന്നെ “ഞെട്ടിക്കുന്ന രഹസ്യങ്ങള്‍” പുറത്ത് വരുമോ.
ഓടോ: 30 എന്റെ റെക്കോഡ് അത് പൊട്ടിക്കുമോ?അടീല്‍ ഒരു പാരഗ്രാഫ് ഫോണ്ട് മാറിപ്പോയി എന്തോ ഹീബ്രു ഭാഷയാ കാണുന്നത്.

രജീഷ് വരുമെങ്കില്‍ അറിയിക്കാം എവിടേന്ന്.
കൊച്ച് കൊച്ചുത്രേസ്യേടേ വീടിനടുത്തൂന്ന്.

അപ്പ്വേട്ടോ ഈക്ലബ്ബുകാരു ഇങ്ങനാണോ നരകത്തിലേക്കെന്ന് പറഞ്ഞാ സ്വാഗതം!!!!
അവള്‍ക്കു ബ്ലോഗേ അറീല [മൊത്തം ചില്ലറേം ബ്രിജ് വിഹാരോം കൊടകരപുരാണോം മിന്നല്‍ പുരാണോം ഒക്കെ പ്രിന്റെടുത്ത് ഞാനെഴുതീ‍താ എന്നു പറഞ്ഞ് കാണിക്കാന്‍ വച്ചിരിക്കുവാ ചതിക്കല്ല്]

സുല്ലിക്കോ ആ പാട്ട് കൊള്ളാട്ടോ.

സുഗതരാജ് ചേട്ടോ വരാത്തവര്‍ക്കും അനുഗ്രഹിക്കാം ആശീര്‍വദിക്കാം.

മനുച്ചേട്ടോ മോളിലു എഴുതീതു കണ്ടല്ലോ.

ശ്രീ : സൂര്യോദയം സീരീസ് കണ്ടില്ലെ ഞാ ഒരു 4 കൊല്ലം കഴിഞ്ഞിടാം

അരവിന്ദേട്ടോ ചേട്ടന്റെ ഒരോ കമന്റ് പോലും ഒരു മിനി അമിട്ട് അല്ലല്ല മിനി ചിരി പൂരംതന്നല്ലെ?

asdfasdf asfdasdf said...

എറിയാ‍നായി മാത്രം ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത് നന്നായി. 26 നു ശേഷം കിട്ടുന്ന എല്ലാ ഏറും ഇവിടെ കൊണ്ടുവന്നിടാമല്ലോ.
ആശംസകള്‍ !

സഹയാത്രികന്‍ said...

ചാത്താ... സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.

ആശംസകള്‍... :)

പ്രയാസി said...

പാവം..ചാത്തന്‍..:)
ആശംസകള്‍..

ഇടിവാള്‍ said...

വോകേ, കല്യാണസമ്മാനമായി നുമ്മ സൂപ്പര്‍ വിവാഹിത ക്ലബ്ബിലേക്കൊരു ഇന്വിറ്റേഷന്‍ തന്നെ പിടി ചാത്താ!

അലാ, 30 പെണ്ണുകാണലോ.യ്യോ! വെറുതെയല ഈയിടക്കൊരു നിരാശാരോഗം ഉണ്ടായിരുന്നത് അല്ലേ? ഞാനാന്നെങ്കില്‍ ഒരു 10 ഓടെ പരിപാടി നിര്‍ത്ത്യേനേ, 11 ആമത്തേതിനെ എന്തു കോപ്പാണേലും കെട്ട്യേണേ ! ഇനിയിപ്പോ പെണ്ണുകാണല്‍ സീരീസ് ഇറക്കാം. വൈകണ്ടാ ;)


ഹോ, ഈ ദില്‍ബന്‍, ആളു ഭയങ്കരന്‍ തന്നെ, കരുണാകരനും മുരളിയും കളിക്കുവാണോ ചാത്താ ദില്‍ബാ നിങ്ങളു?

കൊള്ളാം ;) ആ വേഡ് വെരി എടുത്തു കള ..

Pramod.KM said...

ചാത്തന് കല്യാണാഭിവാദ്യങ്ങള്‍:)

krish | കൃഷ് said...

ചാത്തന്റെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റിട്ടതാ.. നോക്കിയപ്പോള്‍ കാണുന്നില്ലാ. പിന്നെയാ മനസ്സിലായത് അത് ബാച്ചിക്ലബിലായിരുന്നെന്ന്.

ദില്‍ബാ കലക്കി.. കലിപ്പുണ്ടല്ലേ, ഇങ്ങനെ കാല്‍ വാരിയപ്പോള്‍. സാരമില്ല. അടുത്ത നമ്പര്‍ ?

കല്യാണം പ്രമാണിച്ച് ഇത് പുതിയ അവതാരമാ അല്ലേ.എന്നിട്ട് ഒരു വാര്‍ഷികമാണത്രേ.. പെണ്ണുകാണലിന്റെയാണോ വാര്‍ഷികം.
ഹോ..നേരത്തെ കണ്ട 30 എണ്ണം രക്ഷപ്പെട്ടു.
കണ്ണൂരാന്ന് പറഞ്ഞേക്കരുത്.
ചാത്തന്മാരുടെ കല്യാണത്തിന് കണ്ണൂരില്‍ വല്ല ബന്ദോ ഹര്‍ത്താലോ പ്രഖ്യാപിച്ചിട്ടുണ്ടോ.

ചാത്തനും ചാത്തിക്കും ചാത്തന്‍‌കെട്ടാശംസകള്‍.

തമനു said...

കൊള്ളാം കൊള്ളാം.....

പാവങ്ങള്‍ ഓരോരുത്തരായി വരുന്നുണ്ടല്ലോ ... പോരട്ടേ പോരട്ടേ...

പക്ഷേ വിവാഹിതര്‍ ക്ലബ്ബില്‍ മെംബര്‍ഷിപ്പ് വേണേല്‍ ആദ്യം ഇത്രനാള്‍ ബാച്ചി ക്ലബ്ബില്‍ നിന്ന് വിളിച്ച തെറി വിളികള്‍ക്ക് നിരുപാധികം മാപ്പപേക്ഷിക്കുകയും, വിവാഹിതരുടെ ബുദ്ധിമുട്ടുകള്‍ ഒരു ബാച്ചിയോടും ഒറ്റിക്കൊടുക്കയില്ല എന്നു പ്രതിജ്ഞയെടുക്കുകയുംവേണം കേട്ടൊ...

:)

sandoz said...

ടാ...ബാച്ചിക്ലബിന്റെ നടുംതൂണാണ്‌....മതിലാണ്‌..ആനേണ്‌ പൂനേണ്‌..എന്നൊക്കെ പറഞ്ഞിട്ട്‌ ..നീ ഇതിന്റെടേല്‍ 30 പെണ്ണ്‌ കണ്ടാ...
എല്ലാം സഹിക്കാനുള്ള കഴിവ്‌ ദൈവം ഞങ്ങള്‍ക്ക്‌[ബാച്ചികള്‍ക്ക്‌] തന്നിട്ടുണ്ട്‌...
ദില്‍ബാ...പിള്ളേരെ പിടുത്തക്കാരെ എറക്കിക്കോടാ..
അല്ലേല്‍ ഇത്‌ പൂട്ടേണ്ടി വരും...

ചാത്താ...എല്ലാ ആശംസകളും.
ഇടിഗഡി..അരവി തുടങ്ങിയവരുടെ കോച്ചിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു.കൈതേട്ടന്റെ ക്യാമ്പില്‍ പങ്കെടുക്കരുത്‌.ഇക്കാസിനോട്‌ ഒന്നും ചോദിക്കരുത്‌.അവനു കുറച്ച്‌ സമയം കൊടുക്കൂ....

ഉപാസന || Upasana said...

Best Wishes Bhai
:)
Upaasana

തെന്നാലിരാമന്‍‍ said...

ചാത്താ, എല്ലാവിധ ആശംസകളും...:-)

വേണു venu said...

ചാത്തനും ചാത്തിണിക്കും ആശംസാ ഉപഹാരം ചാര്‍ത്തുന്നു.:)

Sethunath UN said...

ചാത്താ,
താങ്ക‌ള്‍ ചക്കര‌ക്കുട്ടനാകുന്നു.
അങ്ങനെ ഭവാന്റെ ജീവിതവും.........
ഇനിയിപ്പോ ഏറിനൊന്നും പഴ‌യ ഗുമ്മു കാണില്ലാ.
അല്ല.. അതിപ്പോ വീട്ടീന്ന് കിട്ടുന്ന ഏറും കൂടെ ബാക്കിയുള്ളോരുടെ മേത്തിട്ട് എറിയാതിരുന്നാ മതി.

എല്ലാം ശുഭമായി വരും. വിവാഹമംഗ‌ളാശംസക‌ള്‍

Vish..| ആലപ്പുഴക്കാരന്‍ said...

:O ചാത്താ... ആശംസകള്‍...!




pvvbokb

കുട്ടിച്ചാത്തന്‍ said...

മേനോന്‍ ചേട്ടോ: ഏറിനായി തുടങ്ങിയതല്ലാ ഏറ്റവും നല്ല പേരിതാന്നു വച്ചാ.

സഹയാത്രികന്‍ മോളില്‍ ഒട്ടിക്കാന്‍ തലേക്കെട്ട് തന്നതില്‍ ഉള്ള സന്തോഷം രേഖപ്പെടുത്തുന്നു.

പ്രയാസിച്ചേട്ടോ ആരാ പാവം?

വാളേട്ടോ ആപ്ലിക്കേഷന്‍ ഫോമിന്റെ റിസീപ്റ്റ് കിട്ടി 27നു ക്ലിക്കാം. ദില്‍ബാ ഈ ചേട്ടായി എന്താ പറേണെ?

പ്രമോദ്: അഭിവാദ്യന്നൊക്കെപ്പറയുമ്പോള്‍ ഒരു ചോപ്പ് ഫീലിങ്ങ്.:)
കൃഷ് ചേട്ടോ ഇപ്പോള്‍ സീസണാ ഹര്‍ത്താലിന്റെ എന്താവുമോ എന്തോ?

തമനുക്കൊച്ചേട്ടോ: ഈ പ്രതിജ്ഞ ന്നു പറേണത് ചോരയില്‍ തൊട്ട് തിലകം ഇട്ട് ഒന്നും വേണ്ടാലോ(ആകെ അത്രയേ ചോരയുള്ളൂ അതാ)

സാന്‍ഡോ നെടും തൂണ്‍ നീയാന്നാ പറഞ്ഞത്. വേറൊരു “മതിലിനെ” ഇപ്പോള്‍ ക്രിക്കറ്റ് ടീമീന്നെ പുറത്താക്കീലെ പിന്നെങ്ങനെ ഈ മതിലു ബാച്ചീക്ലബ്ബിലിരിക്കും? കോച്ചിങ് ക്യാമ്പില്‍ ചേര്‍ന്നു ഉപദേശം സ്വീകരിച്ചു.

ഉപാസനേ:നന്ദി(ഇന്നലെപ്പാടിയ പാട്ടും കണ്ടിരുന്നൂട്ടാ:))

തെന്നാലി അണ്ണോ വേണുച്ചേട്ടോ ആലപ്പുഴക്കാരന്‍ ചേട്ടോ നന്ദി.

നിഷ്കളങ്കന്‍ ചേട്ടോ: എന്നെ എറിഞ്ഞാല്‍ കൊള്ളൂല. ഭയങ്കരസ്പീഡാ ഒഴിഞ്ഞു മാറാന്‍.

Kaithamullu said...

കുട്ടിച്ചാത്താ,
(ഇനി വല്യചാത്താ എന്ന് വിളിക്കേണ്ടി വരുമല്ലോ?)
26 വരെ സസന്തോഷം ബാച്ചി ലൈഫ് കൊണ്ടാടുക. അതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം കോച്ചിംഗ് ക്ലാസ്സില്‍ പോവുക.പോകുമ്പോള്‍ നഴ്സറി വിംഗിലേക്ക് സാന്‍ഡോസിനെക്കൂടി കൂട്ടുക.
(എന്റെ ക്യാമ്പില്‍ പങ്കെടുക്കണമെങ്കില്‍ ഇനി 10 വര്‍ഷം കൂടി കഴിയണം, സംഗതി ‘അഡ്‌വാന്‍സ്ഡ്’ ആണേയ്...)

Murali K Menon said...

മുട്ടന്‍ ചാത്തനും, കൊറ്റി ചാത്തിക്കും വിവാഹാശംസകള്‍!

Peelikkutty!!!!! said...

ചാത്താ പണിപറ്റിച്ചൂ..ല്ലേ..കണ്‍‌ഗ്രാജുലേഷന്‍‌സ്:)


ചാത്തനും‌ ചാത്തിയും‌ കുന്തത്തില്‍‌ കേറി എംജീ റോട്ടിന് മോളീക്കൂടെ പറക്കണ ഒരു ചിത്രം‌ ആരാ ഇപ്പ വരക്ക്വാ‍..
ഞാനൊന്ന് ട്രൈ മാഡി നോക്കട്ടെ എന്തായാലും‌ ;)

Mubarak Merchant said...

ചാത്തമ്മാരു നിന്നെ അനുഗ്രഹിക്കും. ധൈര്യമായി മുന്നോട്ട് പോ ചാത്താ. പിന്നെ, ഞാന്‍ ബാച്ചി ക്ലബ്ബിന്റെ രക്ഷാധികാരിയായി ചുമതലയേറ്റവിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഇടിവാള്‍ said...

ഇനിയിപ്പോ കുട്ടി ചാത്തന്‍ ന്ന പേരു മാറ്റി “കെട്ട്യേ ചാത്തന്‍ “ എന്നാക്കം ല്ലേ? ;)

കുറുമാന്‍ said...

Chatha, nee varoum kalocha kelkkuvan
kathorthu vivahithar iruppoo.......

Ashamsakal.......

November 26 kazhinjal chatheneru enna prayogam mattikkollo.....

chathanu ERU ennakkikkolloo.

പ്രിയംവദ-priyamvada said...

ങെ ?!
ആശംസകള്‍..ചാത്തു& ചാത്തൂട്ടി

പ്രിയംവദ-priyamvada said...

ങെ ?!
ആശംസകള്‍..ചാത്തു& ചാത്തൂട്ടി

പൈങ്ങോടന്‍ said...

ചാത്തനും ചാത്തിക്കും ബ്ലാശംസകള്‍!!!

അനു said...

ചാത്താ.... ആശംസകള്‍... എന്നാലും ഇതിത്ര വേഗം ഉണ്ടാകുമെന്നു കരുതിയില്ല.. :)

മറുതയെക്കുറിച്ചൊന്നും പറഞ്ഞില്ല.. :) എങ്ങനെ കുപ്പിയിലാക്കി :)

30 പേരെക്കണ്ടെന്നൊ..... അമ്മൊ.... അല്ല എന്തായിരുന്നു ഉദ്ദേശ്യം..?

പിന്നെ പെണ്ണുകാണല്‍ സീരിസ്സ് ഉടനെ ഇറക്കട്ടൊ.. അറ്റ്ലീസ്റ്റ് ഈ സക്സസ്സ് സ്റ്റോറി എങ്കിലും. അതാകുമ്പോള്‍ പ്രശ്നമില്ലല്ലൊ.. :)

അപ്പോള്‍ ദീര്‍ഘസുമംഗലോ.........ഭവതു..

കുട്ടിച്ചാത്തന്‍ said...

കൈതമാഷേ സാന്‍ഡോനെ കൂടെ കൂട്ടിയാല്‍ ബാച്ചിക്ലബ്ബുകാരു വെറുതേ വിടൂല.

മുരളിച്ചേട്ടോ നന്ദി.

പീലിക്കുട്ടീ വരയ്ക്കുന്നതു കൊള്ളാം ആരെം കാണിക്കരുത്.

ഇക്കാസേ അത് ക്ലബ്ബുകാരു കൂടി തീരുമാനിക്കേണ്ടേ?
വാളേട്ടോ ആപേരു കൊള്ളാം

കുറു അണ്ണോ എന്നെ എറിയാനാ തിരക്ക് അല്ലേ?
പ്രിയംവദച്ചേച്ചീ ആ ഞെട്ടലു കൊള്ളാം. :)
പൈങ്ങോടന്‍ ചേട്ടോ നന്ദി.

അനു ഇതു സക്സസ് സ്റ്റോറിയാണോ സ്ഥിരമായി പറ്റാറുള്ള അബദ്ധമാണോ എന്നൊക്കെ തീരുമാനിക്കാനായില്ല.

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

ഒന്നിലും ഒരു കാര്യവുമില്ലന്നേ..പൂന്താനത്തെ ഓറ്ക്കുക..

ഉണ്ണിക്കുട്ടന്‍ said...

ചാത്തനേറു കൊള്ളാതെ രക്ഷപെട്ട 29 പെണ്‍കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍ ! ഡേയ് ബാച്ചി ബാച്ചി എന്നുമ്പറഞ്ഞ് ദെവസോം ഇവിടെ വന്നു ബഹളമുണ്ടാക്കീട്ടു നീ പെണ്ണും കണ്ടു നടക്കുവാരുന്നല്ലേ.. ദുഷ്ടാ..! ഇനീപ്പോ ചാത്തനേറുകള്‍ക്കൊരു എക്കോയും കൂടെയുണ്ടാകുമല്ലേ..വിവാഹിതര്‍ ക്ലബില്‍ പൊയിരുന്നു നീ ചിരിക്കരുത്.. പല്ലടിച്ചു താഴെ ഇട്ടു കളേം.. വിവാഹിതര്‍ ക്ലബ്ബിനു അങ്ങനെത്തന്നെ വരണം !

ആവനാഴി said...

സര്‍ ചാത്തന്‍,

ചാത്തനും നതാഷക്കും ആവനാഴിയുടേയും മാവേലികേരളത്തിന്റേയും വിവാഹമംഗളാശംസകള്‍.

എല്ലാ സൌഭാഗ്യങ്ങളുമുണ്ടാകട്ടെ.

സസ്നേഹം

ആവനാഴി & മാവേലികേരളം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആശംസകള്‍. പെണ്ണും, പിടക്കോഴീം, കുഞ്ഞു കുട്ടി പരാധീനതകളുമൊക്കെയായാലും ഏറു നിറുത്താതിരിക്കുവാനുള്ള മനോധൈര്യം കൊടുക്കേണമേ ... ആമേന്‍

MG said...

Priyapetta chathettans.. ente ellavida vivahashamsakalum...

jinsbond007 said...

ചേട്ടായി, ആശംസകള്‍!!!

എന്നാലും 27 വയസ്സിനുമുമ്പേ 30 പെണ്ണ് കണ്ടു എന്നു പറഞ്ഞതു കൊണ്ട്, മറ്റു ബാച്ചികള്‍ക്കായി ഒരു അനുഭവസീരീസ്സിനപേക്ഷ!!!

Ashly said...

സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു :)

asdfasdf asfdasdf said...

ചാത്തന്റെ വിവാഹം ഇന്നല്ലേ !
എല്ലാവിധ ആശംസകളും.

chithrakaran ചിത്രകാരന്‍ said...

കുട്ടിച്ചാത്താ...,
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!