ഇത് ജനപ്രിയ ചിത്രങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് കൊടുക്കൂലെ അതുപോലെ മാത്രം..
ചാത്തന്റെ വഹ നാമ നിര്‍ദ്ദേശം ചെയ്യുന്ന പേരുകള്‍.
1) ബ്രിജ് വിഹാര്‍ മനു
കൊടകര പുരാണത്തിനും മൊത്തം ചില്ലറയ്ക്കും ശേഷം ബൂലോഗരെ തുടര്‍ച്ചയായി ചിരിപ്പിച്ചും ഇത്തിരി കണ്ണ് നനയിപ്പിച്ചോണ്ടും
നില്ക്കുന്ന ഈ താരമല്ലേ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റ് പോസ്റ്റുകള്‍ ഇട്ടത്.(ഹിറ്റല്ലാത്ത പോസ്റ്റേത്?)
2)കേരള ഹഹഹ സജീവ്
ബൂലോഗത്തെത്തിയിട്ട് 6 മാസമേ ആയുള്ളൂവെങ്കിലും 2007 പിന്‍വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിക്കൊണ്ടിരീക്കുന്ന ബൂലോഗത്തിന്റെ ഇമ്മിണി ബല്യ കാര്‍ട്ടൂണിസ്റ്റ്.
3) കൊച്ച് ത്രേസ്യ
ആണോ പെണ്ണോ എന്ന സംശയം ആദ്യം മൊത്തം ബൂലോഗര്ക്കുണ്ടായിരുന്നെങ്കിലും ബൂലോഗരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചിന്തിപ്പിച്ച ഈ വനിതാ രത്നം(അയ്യടാ പിന്നേ വനിതാ മുക്കു പണ്ടം ;)) പെണ്ണാണെന്ന് വിചാരിച്ച് സഹതാപ വോട്ട് പാടില്ലാട്ടോ..
4) ശ്രീ
ഹൃദയത്തില്‍ നിന്ന് നേരിട്ടെഴുതുന്ന ഒട്ടനവധി പോസ്റ്റുകളും ഏത് പുതിയ പോസ്റ്റിലും എത്തി സൌഹൃദം പങ്ക് വയ്ക്കുന്ന വാക്കുകളുമായി ശ്രീ ബൂലോഗം2007 നിറഞ്ഞ് നില്ക്കുന്നു.
വായനക്കാര്‍ക്ക് മറ്റ് പേരുകളും കമന്റിലൂടെ നിര്‍ദ്ദേശിക്കാം... [പേര് മാത്രം പോരാ എന്ത് കൊണ്ട് എന്നും കൂടെ എഴുതണം]
Subscribe to:
Post Comments (Atom)
86 comments:
2007 ലെ ബൂലോഗ താരം ആര്?
ചുമ്മാ ഒന്ന് സഹായിക്കെന്നേ എനിക്കീ മൂന്ന് പേരില്‍ ഒരു കണ്ഫ്യൂഷം....
ശരിയാ,
ഈ മൂന്നു പേരില്‍ എന്റെ റേറ്റിങ്ങ്
1- മനു
2- ശ്രീ
3- ത്രേസ്യ
ഷെമി ത്രേസ്യേ ;)
എന്റെ വോട്ട് കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനു മാത്രം. വേറെ ആര്‍ക്കും 2007-ലെ താരമാവാനുള്ള അര്‍ഹതയില്ല.
സജീവേട്ടന്, അഭിലാഷ്, സഹയാത്രികന് ഈ ലിസ്റ്റ് കുറേ നീണ്ടതായിരുന്നു പിന്നെ അത് ഞാന്‍ വെട്ടിച്ചുരുക്കിയതാ കണ്ണൂസേട്ടോ .. കൂടുതലെഴുതിയ, കൂടുതല്‍ ആക്ടീവായിരുന്ന ഈ ‘വര്‍ഷം മൊത്തം‘ എന്ന് വച്ച് തെരഞ്ഞെടുത്തതാ ഈ 3 പേര്...
ങ്ങേ!!!
ഇത്രേം വല്യ സജീവണ്ണനെ “വെട്ടിച്ചുരുക്കിയെന്നൂ??”
സമയം കുറേ എടുത്തുകാണുമല്ലോ ചാത്താ ?
കണ്ണൂസിന്റെ എഅഭിപ്പ്രായം ശരിയാണേ... ഞാന്‍ കക്ഷി മാറി, എന്റെവോട്ട് സജ്ജീവണ്ണനു മാത്രം ;)
വായനക്കാരുടെ അഭിപ്രായം മാനിച്ച് ലിസ്റ്റ് മാറ്റീട്ടുണ്ടേ..
പിന്നെ ലിസ്റ്റിലെ നമ്പര്‍ റാങ്കിങ് ഒന്നുമല്ല അതിലു 4 പേരില്‍ ആര്‍ക്കാ കൂടുതല്‍ വോട്ട് എന്നറിയാനാ..
ഇന്നീ ലോകത്തുള്ള ഒരളവുകോലിനും അളക്കാന്‍ പറ്റാത്ത ഒരു പ്രതിഭയാണല്ലോ നമ്മുടെ പ്രിയപ്പെട്ട സജ്ജീവ്ജി. അതിനാല്‍ സജ്ജീവ്ജീയാണ് താരം.
എന്റെ വോട്ട് സജ്ജീവിനും മനുവിനും തുല്യം.
ആകാരത്തിന്റെ (ആഹാരമല്ല) കാര്യത്തിലാണെങ്കില്‍ പക്കാ കാര്ട്ടൂണിസ്റ്റണ്ണന് തന്നെ.
ചിരിപ്പിക്കുന്ന കാര്യമായാല്‍ രണ്ടുപേരും വിട്ടുകൊടുക്കൂലാ. ഒരാള്‍ വരികളിലൂടെയെങ്കില് , ഊണേശ്വരം ആജാനുബാഹു വരയിലും വരിയിലും കേമത്തം തെളിയിക്കുന്നു.
(കോന്നി,പത്തനംതിട്ട, ബ്രിജ്വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മഹിളാരത്നങ്ങളുടെ വോട്ടാണെങ്കില്‍ അത് പഞ്ചാര പൊഴിക്കുന്ന ഡോ.റൊമാന്‍സ് മനുവിന് തന്നെയായിരിക്കും, സംശയമില്ല. മനു, ഞാന്‍ ദേ പോയി!)
ബാക്കി എസ്സെമെസ് വോട്ട് കൂടി കിട്ടിയിട്ട് തീരുമാനിക്കാമല്ലേ ചാത്താ.
ബ്ലോഗ് സ്റ്റാര്‍ സ്പെയിസ് ഊണ് അല്ലെങ്കില്‍ പഞ്ചാര, അല്ലെങ്കില്‍ മല്ബാര്, അല്ലെങ്കില്‍ ചന്ദനക്കുറി. അയക്കേണ്ട നമ്പര്‍ 00420420.
(അഭ്യര്‍ത്ഥിക്കേണ്ട രീതി, പറയേണ്ടല്ലോ.. “നിങ്ങളുടെ വോട്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് അപ്രത്തേക്ക് പോവാ പറ്റൂലാ..”)
:)
എനിക്ക് തോന്നുന്നു, സജ്ജീവിന്റെ ഒപ്പം തന്നെ, വിഷയം മതപരമാണെങ്കിലും പോലും, മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മുടങ്ങാതെ, സ്വര്ത്ഥവാഹക സംഘത്തോടൊപ്പം അതില്‍ താല്പര്യമുള്ളവരെ യാത്ര ചെയ്യിച്ച ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ്ഗുമുണ്ട് താരനിരയിലേയ്ക്. അതും വളരെ ഡീറ്റേയില്ഡായിട്ട് കാര്യങ്ങള്‍ രെഫര്‍ ചെയ്ത് എഴുതിയവയാണെന്ന് അത് കണ്ടാലറിയാം.
(മീറ്റില്‍ കണ്ട പരിചയമല്ലാതെ, എനിക്ക് ഇങ്ങേരെ അറിയില്ല, ഞാന്‍ ആ ബ്ലോഗില്‍ കമന്റും ഇട്ടിട്ടില്ല,പക്ഷെ ഒട്ടും വിടാണ്ടെ വായിയ്കാറുണ്ട് അത്)
നല്ല ആക്ഷേപ ഹാസ്യങ്ങള്‍ എഴുതിയ ഇഞ്ചിപെണ്ണിന്റേം ബ്ലോഗ്ഗ് ലിസ്റ്റ് ചെയ്യപെടേണ്ടത് തന്നെ.
14 എപ്പിസോഡുകളിലായി കുറുമാനയാത്രാ ചരിതം അവസാനിപ്പിച്ചതും 2007 ല്‍ അല്ലേ? താരനിരയിലേയ്ക് ഇതും ഉയര്ത്തപെടേണ്ടത് തന്നെ.
12 മാസവും മുടങ്ങാതെ പോസ്റ്റുകളും ഇങ്ങേരുടെ ബ്ലോഗിലുണ്ണ്ട്. എല്ലാ മാസവും പോസ്റ്റിട്ടവര്‍ ആരോക്കെയുണ്ട്, സു, കുറുമാന് എന്നിവരെ കൂടാതെ? തപ്പി കിട്ടയവര്‍ അത് ഇവിടെ എഴുതുമല്ലോ.
എനിക്ക് തോന്നുന്നു മലയാളം ബ്ലോഗ് ഒക്കെ തുടങ്ങീട്ട് ഏറ്റവും കൂടുതല്‍ ശക്തമായി വിഷയാടിസ്ഥിതമായി സംവാദങ്ങളും നടന്നതും ഈ കൊല്ലമല്ലേ?
കുറെ പുതിയ കുഞു വാവകളുണ്ടായതും 2007?
കുറെ മീറ്റ് നടന്നതും 2007 അല്ലേ?
ഓഫിനു മാപ്പേയ് ചാത്തോ.
പരസ്യ വോട്ടെടുപ്പിന് ഞാനില്യാ... വല്ലപ്പോഴും ഇവരുടെയെല്ലാം ഓരോ കമന്റ് കിട്ടണതാണേയ്... അതില്യാണ്ടാക്കാന്... ശ്ശിരി ദെണ്ണെണ്ടേയ്... :)
അഗ്രുവേയ്യ്.......ഞാന്‍ തോറ്റു നിന്നെ കൊണ്ട്.
അതുല്യാന്റീടെ കമന്റ് കണ്ടതോടെ ഞാനീ പോസ്റ്റിന്റെ പേര് മാറ്റി.
ഞാനുദ്ദേശിച്ചതല്ല മനസ്സിലാക്കിയത്.
ബൂലോഗത്ത് എഴുതിനിറച്ച് കഴിഞ്ഞ ആള്‍ക്കാരെയൊക്കെ പുത്തന്‍ താരോദയം എന്ന് പറയൂലല്ലോ..ഇത് ഈ കഴിഞ്ഞ വര്‍ഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ പുത്തന്‍ പേരുകളാ..
2007 നെ മൊത്തം വിശകലനം ചെയ്തോണ്ട് ഒരു പോസ്റ്റിടാന്‍ ആഗ്രഹമുണ്ട്... വീട്ടില്‍ നെറ്റ് കണക്ഷന് ഇല്ലാത്ത സ്ഥിതിക്ക് എന്നെക്കൊണ്ട് പറ്റൂല..
വാരവിചാരം എഴുതി കീബോര്‍ഡ് തഴമ്പിച്ച അഞ്ചല്ക്കാരന് ചേട്ടനല്ലേ അതിനു പറ്റിയ ആള്.
ഒരു റീവൈന്‍ഡ്...ആരേലും എഴുതൂന്നേ..
കൃഷ്ജി..എന്നെ അങ്ങു കൊല്ല്..
പത്തു പെണ്കിടാങ്ങടെ വോട്ടു കിട്ടാനുള്ള വഴി ദാ ആ ഒറ്റ കമണ്റ്റില്‍ പോയിക്കിട്ടി..
എണ്റ്റെ ബ്രിജ്വിഹാര്‍ അയ്യപ്പാ ഞാനിതെങ്ങനെ സഹിക്കും
ഇപ്പോ എനിക്കും ഒന്നും മനസ്സില്ലായില്ല.
ആര്‍ക്കാണേലും,
യു.എ.യി ല്‍ ഉള്ളവര്‍ വോട്ട് ചെയ്യേണ്ട ഫോര്‍മ്മാറ്റ് :
*100*0503831673*100#
ഇത്ര മതി. ബാക്കി മനസ്സില്‍ ആളുടെ പേര് ചിന്തിച്ച് അങ്ങ് പ്രസ്സ് ചെയ്താ മതി.
(അങ്ങിനെ ഒരു 100 ദിര്‍ഹം എനിക്ക് ക്രഡിറ്റാകുമെങ്കില് ആകട്ടെ. തമനു പഠിപ്പിച്ച വിദ്യ ആദ്യമായി sms വോട്ടിങ്ങിന് വേണ്ടി ഇവിടെ ഇംപ്ലിമന്റ് ചെയ്യട്ടെ! )
ഓ.ടോ: ഇവരൊക്കെ എനിക്ക് വേണ്ടപ്പെട്ടവരാ.. ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യും ഈശ്വരാാാ..
-അഭിലാഷ് :-)
ചാത്താ പ്രതിഷേധിക്കുന്നു..!
സഹനടന്‍, വില്ലന്‍, ബാലതാരം, പാര താരം, എല്ലാര്ക്കും വേണം SMS..!
ഇല്ലെങ്കില്‍ കുന്തം പിടിച്ചു വാങ്ങി കടലിലെറിയും..
ഓ:ടോ: ചാത്താ ഇവരിലോരോരുത്തരും എത്ര വീതം തന്നു..;)
പ്രയാസീ, അങ്ങിനെയാണേല് ‘പാര’ കേറ്റഗറിയില്‍ ഞാന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും മോനേ..! ബ്ലഹ ബ്ലഹ ബ്ലഹ! വീട്ടില്‍ ട്രോഫി വെക്കേണ്ട സ്ഥലം ഞാന്‍ ക്ലീനാക്കി വെക്കട്ടെ!
എന്റെ വോട്ട് അസാധു :)
ടാ ചാത്താ....ഞാനില്ലാതെ ഒരു താര കോമ്പുനേഷനോ..
നിന്നെ ഞാന്‍ കിണ്ണും...
ഇടിച്ച് നിന്റെ പരിപ്പ് ഞാനെടുക്കും...
ദില്ബനെക്കൊണ്ട് ഊതിക്കും...
വേണ്ടാ ചെക്കന് ഒരു കല്യാണം കഴിച്ചില്ലേ...
അതു മതി...ആ ശിക്ഷ മതി..
ഞാനാണ് ഈ വര്‍ഷത്തെ താരമെന്ന് ഞാന്‍ തന്നെ പ്രഖ്യാപിക്കുന്നു...
വേറൊരും സമ്മതിച്ചില്ലേലും എനിക്കൊരു തേങേമില്ലാ...
'ചാത്തനെ നേരിട്ടു കാണുന്നതിലും ഭംഗിയുണ്ട് സജ്ജീവേട്ടന്റെ കാര്‍ട്ടൂണില്‍ കാണാന്‍' എന്നു പറഞ്ഞു പുകഴ്ത്തിയതിന് പ്രത്യുപകാരമായിട്ടണോ ചാത്താ ഈ ലിസ്റ്റില്‍ എന്നേം കൂടി തൂക്കിയിട്ടത്?
എന്തായാലും വന്നതല്ലേ..എന്റെ വോട്ട് ഒന്നു രേഖപ്പെടുത്തിക്കോട്ടെ...
സജ്ജീവേട്ടന് സജ്ജീവേട്ടന് സജ്ജീവേട്ടന് -മലയാളത്തിലെന്നല്ല,വേറൊരു ഭാഷയിലും തരത്തിലുള്ള ഒരു ബ്ലോഗ് ഉണ്ടാവുമെന്നു തോന്നുന്നില്ല.ഇതു വരെ നേരിട്ടു കണ്ടിട്ടു പോലുമില്ലാത്ത ആത്മാക്കളെയല്ലേ കിറുകൃത്യമായി വരച്ചു പടമാക്കി തൂക്കുന്നത്!!!ഇതുവരെ എഴുത്ത്,ഫോട്ടോസ് എന്നിവയില്‍ മാത്രം കുടുങ്ങി കിടന്നിരുന്ന ബ്ലോഗ് എന്ന മീഡിയത്തിന്റെ പുതിയ ഒരു സാധ്യതയാണ് ഇങ്ങനെയൊരു കാര്‍ട്ടൂണ്‍ ബ്ലോഗിലൂടെ നമ്മുടെ ആസ്ഥാന കാര്‍ട്ടൂണിസ്റ്റ് കാണിച്ചു തന്നത് എന്നു പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
ഈ വര്‍ഷത്തെ താരോദയം സജ്ജീവേട്ടന് തന്നെ. ആറുമാസം കൊണ്ട് ഓടിനടന്ന് കമന്റ് കച്ചോടം നടത്താതെയും പോസ്റ്റര്‍ ഒട്ടിക്കാതെയും ബ്ലോഗിന്റെ മുഴുവന്ന് ശ്രദ്ധാകേന്ദ്രമാവുന്നതു ചില്ലറകാര്യമല്ല.
എഴുത്തിലെ മാത്രം താരം ആരാന്നു ചോദിച്ചാല്‍ അനോണി ആന്റണി ആണെന്നു പറയും ഞാന്‍. റ്റാക്റ്റിക്കല്‍ ആയിട്ടും ശൈലിയുടെ പ്രത്യേകതകൊണ്ടും കൊതിപ്പിക്കുന്ന എഴുത്ത്. ആളിനും ഇല്ല കച്ചവടം/വിവാദം ലൈന്‍.
ചാത്താ...
നമ്മുടെ ബൂലോകത്തെ (വന്‍)പുലി സജീവേട്ടനെയും ചിരിപ്പിച്ച്, കണ്ണു നനയിപ്പിയ്ക്കുന്ന മനുവേട്ടനെയും വനിതാ രത്നം കൊച്ചുത്രേസ്യയേയും ഇവിടെ ഉള്‍പ്പെടുത്തിയതു മനസ്സിലാക്കാം. [ഞാനെങ്ങനെ ഇവിടെ വന്നു, വേണ്ടാര്ന്നു. പുലികളുടെ കൂട്ടത്തില്‍ പൂച്ചയോ? ച്ഛായ്!]
ഇപ്പറഞ്ഞ മൂന്നു പേര്‍ക്കും എന്റെ വോട്ട് തുല്യമായി ഭാഗിയ്ക്കുന്നു.
:)
ഇവിടെ ലിസ്റ്റിലുള്ള എല്ലാവരെയും എനിക്കിഷ്ടമാണ്. എല്ലാവര്ക്കും ഞാന്‍ വോട്ട് തുല്യമായി പങ്കിടുകയാണ്.
ബട്ട്, ഞാന്‍ സജീവേട്ടന് വോട്ടിന്റെ കൂടെ ഒരു ടിപ്പര്‍ ലോറി നിറയെ സ്നേഹവും കൊടുക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവര്‍ക്ക് അത്രേം കൊടുക്കില്ല. പിന്നെ ഈ ജന്മത്തില് നടക്കാന്‍ സാധ്യതയുള്ളതും ഇല്ലാത്തതും ആയ ആഗ്രഹങ്ങള്‍:
1) സജീവേട്ടനെ ഒന്ന് നേരിട്ട് കാണണം. (അത് മിക്കവാറും ഞാന്‍ ഈ ജന്മത്തില് തന്നെ സാധിച്ചെടുക്കും!)
പഷ്കേ.... അടുത്തത് നടക്കുമോന്നറിയില്ല.
2) അദ്ദേഹത്തെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കണം. (ഈ ജന്മം അത് നടക്കില്ല എന്നുറപ്പാ. അദ്ദേഹത്തെ പൂര്‍ണ്ണമായി കെട്ടിപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റക്കോഡില്‍ കയറാം)
ഈ രണ്ട് ആഗ്രഹവുമായി ഞാന്‍ മൌനജാഥയുമായി മുന്നേറട്ടേ...
ഇന്‍ക്വിലാബ് സിന്ദാബാദ്..
മൌനജാഥ സിന്ദാബാദ്..
സജീവേട്ടന് സിന്ദാബാദ്..
മൈ വോട്ട് ഗോസ് ടു സജ്ജീവ് മാഷ്..
വരയ്ക്കാണോ എഴുത്തിനാണോ എന്ന് ചോദിച്ചാല്‍ മൌനം
പക്ഷേ ഒരു പോസ്റ്റില്‍ പുള്ളി എഴുതിയ വരി...
"സീറോ വിത്തൌട്ട് നോ ലോസ്.."
ഇതിനു ഒരു സ്പെഷ്യല്‍ വോട്ട്..
പിന്നെ ഗുപ്താജി... പോസ്റ്റര്‍ ഒട്ടിക്കല്‍, കമണ്റ്റ് കച്ചവടം..അണ്ടര്‍ഗ്രൌണ്ടിലൂടെ എനിക്കിട്ട് താങ്ങിയതല്ലല്ലോ അല്ലേ... ഏയ്.. ഞനൊരു പാവം :)
അയ്യൊ, ആ ലിസ്റ്റില്‍ ഒരു പേരു ചേര്‍ക്കണെ.
എന്റെ പേര്!
(ഒരു (എന്റെ) വോട്ടെങ്കിലും കിട്ടാതിരിക്കില്ല.)
ഞാന്‍ പണ്ടേ വോട്ട്, എസ്.എം.എസ് പരിപാടി നിര്‍ത്തിയതാ.
എന്നാലും ഇതില്‍ ഞാന്‍ നാലു പേര്‍ക്കും വോട്ടു കൊടുക്കുന്നു. എനിക്കീപ്പറഞ്ഞ നാലു പേരേം ഇഷ്ടാണ്.
മനുച്ചേട്ടാ ആ ചോദ്യം കടുത്തുപോയി.. ആ ലിസ്റ്റില്‍ ഉള്ള ആരെയും ഉദ്ദേശിച്ചല്ല.
അങ്ങനെ ആരെയും പ്രത്യേകം ഉദ്ദേശിച്ചില്ലെന്നു പറഞ്ഞാലൂം മിക്കവാറും ശരി. ഉദ്ദേശിച്ചത് ചിലരെങ്കിലും (ഈ ലിസ്റ്റില്‍ ഉള്ള ആരും അല്ല) ബൂലോഗത്തെ ശ്രദ്ധ പിടിച്ചുപറ്റിയത് നെഗറ്റീവ് എലമെന്റ്സിലൂടെ ആണെന്നാണ്.
താരം ആകുമ്പോള്‍ വില്ലന്‍ വേഷത്തിലും ആകാല്ലോ അല്ലേ.
നമ്മളെപോലെ ഉള്ള ബ്ലോഗര്‍മാര്‍ മുഴുവന്‍ (സജ്ജീവേട്ടന് ഉള്‍പടെ) അല്പമെങ്കിലും ഉപയോഗിക്കുന്ന പി ആര് റ്റാക്റ്റിക്സ് മുഴുവനായി ഒഴിവാക്കി ആണ് അനോണി ആന്റണിയുടെ വിജയം. (അവിടെ കിട്ടുന്ന കമന്റുകള്‍ക്കു പോലും മറുപടി ഇടാറില്ല. സ്വാളോയുടെ ഒരുപോസ്റ്റില്‍ അല്ലാതെ ആന്റണിയുടെ കമന്ന്റ്റ് ഞാന്‍ എങ്ങും കണ്ടിട്ടുമില്ല)അതുകൊണ്ടാണ് അത് പ്രത്യേകം എടുത്തുപറഞ്ഞത്.
ബ്ലോഗ് വില്ലന്‍ (എന്തിനും കെല്പന്‍) ട്രോഫി കൊടുക്കുന്നുണ്ടോ?
ഉണ്ടേല്‍ (ഉണ്ടയല്ല) അതിനൊരാളേ ഈ ഉലഗത്തിലുള്ളൂ, മറ്റാരുമല്ല........... വേര്ളീ ത്യോമസ്സ്... ഞാന്‍ ഓടിയില്ല, ഇവിടെത്തന്നെയുണ്ട്. (അതുല്യാന്റിയോട് കടപ്പാട് ഈ വരിക്ക്)
പിന്നെയൊരു സംഗതി. എസ്സ് എം എസ്സായാലും ശരി, ഈയെം എസ്സായാലും ഓകെ, ഞമ്മളെ ബോട്ട് സജ്ജീവണ്ണന് തന്നെ...
2007-ലെ മറ്റൊരു വിശേഷം മറന്നോയെല്ലാരും???
ഏയ്, ഒന്നുമല്ല, ഒത്തിരിയൊത്തിരി മീറ്റുകള്‍ക്ക് പുറമേ ഒന്നിലധികം പുസ്തകപ്രകാശന്സും, ആല്ബങ്ങളൂം സീരിയലുകളും etc etc.. ബൂലോഗവഹ വന്നിരുന്നു എന്നോര്മ്മീപ്പീക്കൂന്നൂ... ജസ്റ്റ് ഡിസംബറ് ദിസ്... നൗ ജാന്വാരി ഹേയ്..
ബ്ലോഗ് എന്നാല്‍ ഒരു സ്റ്റാറ്റിക്ക് മാധ്യമം അല്ലായെന്നിരിക്കേ താര ബ്ലോഗര്‍ ആണെങ്കില്‍ സ്റ്റാറ്റിക്ക് പോസ്റ്റുകള്‍ മാത്രമല്ല, ഇന്വോള്വെമെന്റ് ഇന്‍ ബ്ലോഗ്സ്, അതിന്റെ വളര്‍ച്ച ഇതൊക്കെ കണക്കിലെടുക്കുന്നുണ്ടെങ്കില് ഇവരാരുമല്ല ആഷ/സിമി-ശശി/പേരയ്ക്ക
/പ്രമോദ് ഇത്രയും പേരാണ് എനിക്ക് 2007ലെ ബൂലോഗ താരോദയം. പോസ്റ്റിടുക മാത്രമല്ല, മറ്റുള്ള വിഷയങ്ങളില്‍ താത്പര്യം ഉണ്ടാവുക, സംവേദിക്കുക, ഇതൊരു ഇന്ററാക്റ്റീവ് മീഡിയം എന്ന നിലയിലുള്ള പങ്കാളിത്തം. അങ്ങിനെ റെസ്പോണ്സിബിള് ബ്ലോഗേര്‍സ് എന്നാവും ഞാന്‍ താരോദയത്തിനു പകരം കാണുക.
അപ്പൊ കൊസ്റ്റ്യന്‍സ് ഔട്ട് ഓഫ് സിലബസ്.:)
ഒരാഴ്ച മുന്‍പാണ് ഞാനീ പോസ്റ്റിട്ടതെങ്കില്‍ ഇത്രേം പിന്തുണ സജീവേട്ടനു ലഭിക്കുമോന്നെനിക്കുതന്നെ സംശയമുണ്ട്..
നേരിട്ട് കണ്ട മിക്കവാറും ആള്‍ക്കാരുടെ പടങ്ങള്‍ക്ക് ഞാന്‍ കമന്റിട്ടിട്ടുണ്ട്..
വിരലിലെണ്ണാവുന്ന പടങ്ങള്ക്കൊഴികെ കമന്റുകള്‍ തീരെ കുറവ്. കമന്റ് അങ്ങന്നൊരു അളവുകോലല്ല എന്നാണെങ്കില്‍....
കാരിക്കേച്ചറുകള്‍ ചെമ്പുപാത്രം പോലെയാണ് അത് തേച്ച് മിനുക്കിത്തിളക്കുന്നത് അതിനു കിട്ടുന്ന അഭിപ്രായങ്ങളാണ് എന്നാണെന്റെ മതം..
ഇഞ്ചിച്ചേച്ചിക്ക്: സംവേദനം മാത്രമല്ല ഈ പറഞ്ഞവരൊക്കെ നല്ലപോസ്റ്റുകളും ഇട്ടിട്ടുണ്ട്. പക്ഷേ ഇത് വെറുമൊരു ബൂജനപ്രിയതാര അവാര്‍ഡല്ലേ :)
ഇതുപോലുള്ള കമന്റുകള്‍ക്കും സ്വാഗതം.. വേറേ ആരെങ്കിലും 2007 ഒന്ന് റീവൈന്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഉപകാരപ്പെടുമല്ലോ...
ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
കീ ജേയ് !
ചാത്തോ കാറ്റഗറി തിരിച്ചാലേ സംഭവം നടക്കൂ.
വരക്കാരന്, കവി, കഥാകൃത്ത്, ലേഖകന്‍, ഫോട്ടോഗ്രാഫര്‍, സ്റ്റണ്ട് മാസ്റ്റര്‍, ബാലതാരം...
ഇത്രേം തിരിച്ച് ഒരു പോള്‍ തുടങ്ങി വയ്യ് (ഞാന്‍ വോട്ടിടൂല്ലാ. കാരണം ഞാന്‍ ബൂലോഗത്തിന്റെ നാലിലൊന്നു പോലും വായിച്ചിട്ടും കണ്ടിട്ടുമില്ല രണ്ടായിരത്തേഴില്‍)
ചാത്തൂ,
പേരുകള്‍ ഇനിയും വരട്ടെ, എന്നിട്ട് ദേവന് പറഞ്ഞപോലെ ഒരു പോള്‍ (പാക്കിസ്ഥാന്റെ പൊതു തിരഞ്ഞെടുപ്പിനോടൊപ്പം)നടത്തൂ...
എന്റെ വോട്ട് ഈ നാലുപേര്‍ക്കും (സാന്ഡോസടക്കം)ഉറപ്പാ...
ഞാനും ഇന്നലെ പറഞിരുന്നു, ചാത്തനോട്, കാറ്റഗറി വൈസ് ഇല്ല്യാണ്ടെ എന്ത് വോട്ടെടുപ്പ്ന്ന്? കാരറ്റ് ഹലുവയ്കും സഞ്ചിപണ്ടാര കഥയ്കും ഒരേ റേറ്റിങ് പറ്റൂല്ല. നടക്കൂല്ല.
ദേവേട്ടോ ആ കാറ്റഗറി തിരിക്കാന്‍ എനിക്കിത്തിരി പ്രയാസോണ്ട്
കവിത ന്ന് പറഞ്ഞ സാധനത്തിന്റെ ഏഴയലത്ത് ഞാന്‍ പോവൂല അതേ പോലെ സീരിയസ് എഴുത്തും.
ഞാനിഷ്ടപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും പെട്ടന്നോര്ക്കുന്ന സീരിയസ് എഴുത്ത് ഹോസ്പിറ്റല്‍ ജീവനക്കാരിലെ ഉച്ചനീചത്വത്തെപ്പറ്റി അമ്പിയണ്ണന് എഴുതിയതാണ്.. അതിനെന്റെ സ്പെഷല്‍ വോട്ട്.
കവിത എനിക്കും മനസ്സിലാവൂല്ല. (പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് ഞങ്ങടെ റേഷന്‍ കടക്കാരന് പൊടിയണ്ണന്റെ മോള് കവിതയെ അല്ലാതെ ജീവിതത്തിലിന്നുവരെ മറ്റൊരു കവിതയേയും മനസ്സിലായിട്ടില്ല എന്ന് ആണെന്ന്). പക്ഷേ അതറിയാവുന്നവരും വന്ന് വോട്ടിടട്ടെന്നേ.
അംബി രണ്ടായിരത്തേഴില്‍ ബ്ലോഗ് തുടങ്ങിയ ആളല്ലല്ലോ? അപ്പോ നോമിനേറ്റ് ചെയ്യാന്‍ പറ്റുവോ?
ഓഫ്:
അംബിയുടെ വര്‍ക്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒറ്റവൈക്കോല്‍ വിപ്ലവം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പോസ്റ്റ് ആണ്.
രണ്ടായിരത്തേഴില്‍ ആരൊക്കെ ബ്ലോഗ് തുടങ്ങി (ദാ ഞാന്‍ ബൂലോഗത്ത് കാലെടുത്തു വച്ചു എന്നൊരു പോസ്റ്റിട്ടിട്ട് പിന്നങ്ങോട്ട് തിരിഞ്ഞു നോക്കാത്തവര്‍, കോപ്പി ചെയ്ത ബ്ലോഗ് റീപ്രൊഡ്യൂസ് ചെയ്യുന്നവര്‍ തുടങ്ങിയവരെൊഴിവാക്കിയാല്?) അഞ്ചല്ക്കാരന് വിചാരിച്ചാലേ ഒരുത്തരം കിട്ടൂ.
രണ്ടായിരത്തേഴില്‍ വന്ന് എഴുതി എസ്റ്റാബ്ലിഷിയിയ ചിലര്‍ (ഞാന്‍ കണ്ടിട്ടുള്ള ബ്ലോഗുകള്‍, കാണാത്തത് ഇതിന്റെ അമ്പതിരട്ടി കാണും മന്നിച്ചിടുങ്കോ, ബ്ലോഗ് വായിക്കുന്നത് പച്ചരിക്കുള്ള കാശ് ഫോര്‍ ദി ഡേ സമ്പാദിച്ചതിനു ശേഷമല്ലേ പറ്റൂ). മുകളില്‍ പറഞ്ഞ നാലുപേരെക്കൂടാതെ
അചിന്ത്യ
സനാതനന്
വെള്ളെഴുത്ത്
വണ്‍ സ്വാളോ
സെബിന്
രാജീവ് ചേലനാട്ട്
എതിരന്‍ കതിരവന്‍
പ്രമോദ്
നമത് വാഴ്വും കാലവും
ഡോ.സൂരജ്
ജബ്ബാര്‍ മാഷ്
സി കെ ബാബു
പ്രയാസി
മൂര്‍ത്തി
അങ്കിള്‍
മണ്‍സൂര്‍
അജിത്ത് പോളക്കുളത്ത്
ഹരികുമാര്‍
രണ്ടായിരത്തേഴില്‍ ബ്ലോഗ് തുടങ്ങി രണ്ടായിരത്തേഴില്‍ തന്നെ ബ്ലോഗ്ഗിങ്ങ് അവസാനിപ്പിച്ച ശ്രീ ബാലചന്ദ്രന് ചുള്ളിക്കാടിനെയും രണ്ടായിരത്തേഴില്‍ ബ്ലോഗ് തുടങ്ങും എന്നു പറഞ്ഞിട്ട് രണ്ടായിരത്തെട്ടിലോട്ട് മാറ്റിയ ശ്രീ സക്കറിയയേയും ഉള്‍പ്പെടുത്തിയില്ലെങ്കിലും ശ്രീ ശിഹാബുദീന് പൊയ്ത്തുംകടവിലിനെ ലിസ്റ്റില്‍ കൊള്ളിക്കണം.
(ഒരുപാടു പേര് ഉണ്ടെന്ന് പറഞ്ഞതാ. അല്ലാതെ നോമിനേഷന് അല്ലാ)
പിന്നെ ലവരില് ഏറ്റവും പോപ്പുലര്‍ ആയത് ആലോചിച്ചിട്ട് അത് ജീ മനു ആണെന്നും ഏറ്റവും ഫാസ്റ്റ് ആയി പോപ്പുലര്‍ ആയത് ആരെന്നു ചോദിച്ചാല്‍ കൊച്ചുത്രേസ്യ ആണെന്നും ഏറ്റവും കൂടുതല്‍ പോസ്റ്റ് ഇട്ടതാരാണെന്നു ചോദിച്ചാല്‍ രാം മോഹന്‍ ജി ആണെന്നും എന്റെ ഒരു ഗസ്സ് വര്‍ക്ക് (സ്റ്റാറ്റിസ്റ്റിക്സ് ഒന്നും കീപ്പ് ചെയ്യുന്നില്ല)
പഴയവരില് ഏറ്റവും കോണ്‍സിസ്റ്റന്റ് ആയി പന്ത്രണ്ടുമാസവും കവര്‍ ചെയ്ത് നൂറ്ററുപത്തഞ്ച് പോസ്റ്റ് ഇട്ട ജോസഫ് ആന്റണി മാഷിനു നൂറില്‍ നൂറു മാര്‍ക്ക്.
(സ്വകാര്യം- ബ്ലോഗിങ്ങില്‍ എനിക്ക് എഴുതി സംതൃപ്തി തോന്നിയ മൂന്നു പോസ്റ്റുകളും ഞാന്‍ എഴുതിയ വര്‍ഷമാണ് രണ്ടായിരത്തേഴ്. മറ്റൊരു സ്വകാര്യം നമ്മള് ചിന്തിക്കുന്ന അതേ രീതിയില്‍ മനസ്സ് വര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുന്നതാണ് ബ്ലോഗ് വായനയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. പോസ്റ്റായിട്ടും കമന്റ് ആയിട്ടും അങ്ങനെ ഒന്നുരണ്ടുപേരെക്കൂടി ഞാന്‍ കണ്ടുപിടിച്ചേ!)
ശക്തമായി എതിര്‍ക്കും വീട്ടുകാര്യം/ നാട്ടുകാര്യം ഓര്‍മ്മക്കുറിപ്പുകള്‍ മാത്രം എഴുതി 'പോപ്പുലര്‍' ആണെന്ന് വോട്ടിനു വെച്ചാല്‍. മലയാളം ബ്ലോഗിന്റെ ശാപമേ അതാണ്. മെറ്റാ ബ്ലോഗിങ്ങ്! ഇട്ടാവട്ടാ ബ്ലോഗിങ്ങ്. ബ്ലോഗ് എന്നതിന്റെ ഡയനാമിസം/അന്തസത്ത ഇതൊക്കെ മനസ്സിലാക്കി ബ്ലോഗുന്നവരാവണം ശരിക്കും വരേണ്ടത്. കവിത/കഥ മാത്രം ഒരു സൈഡില്‍ ഇരുന്ന് എഴുതിയതുകൊണ്ടോ ഒക്കെ സാഹിത്യകാരനേ ആവൂ. ബ്ലോഗര്‍ ആവില്ല്യ. അല്ലെങ്കില്‍ ജോസഫ് മാഷിന്റെ കുറിഞ്ഞി ഓണ്‍ലൈന്‍ പോലെയൊ ആനോണി ആന്റണി പോലെയോ സമൂഹത്തിനോടുള്ള സംവേദനം എങ്കിലും വേണം മിനിമം പോസ്റ്റുകളില്‍.
കാറ്റഗറി വേണ്ടത് കഥ കവിത എന്നൊന്നിനുമല്ല.
അത് കണ്ട് കണ്ട് മടുത്തു. ബ്ലോഗിങ്ങ് എന്നാല്‍ അതൊക്കെയാണെന്ന് തെറ്റിദ്ധാരണ ഇങ്ങിനെ നിലന്നിന്നോണ്ടേ ഇരിക്കും.
- റിബല്‍ ഗ്രൂപ്പ് (ശശി എവിടെ?) :)
ഇഷ്ടങ്ങള്‍ ആപേക്ഷികമാണ്. ഏറ്റവും കുറഞ്ഞത് മൂന്ന് തലത്തിലുള്ള ഇഷ്ടങ്ങളെങ്കിലും ബൂലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഈ മൂന്ന് ഇഷ്ടങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ട രണ്ടായിരത്തി ഏഴിലെ ബ്ലോഗര്‍ സജ്ജീവ് ബാലകൃഷ്ണന് തന്നെയന്നതില് ആര്‍ക്കും ഇഷ്ടക്കേട് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ബ്ലോഗിങ്ങ് എന്താണ്? ആരാണ് യഥാര്‍ത്ഥ ബ്ലോഗര്‍? ബ്ലോഗിങ്ങിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യവും ലക്ഷ്യവും എന്താണ്? തുടങ്ങിയ സങ്കീര്‍ണ്ണതകളിലേക്ക് പോകാതെ പോയ വര്‍ഷത്തെ ബൂലോക താരോദയം ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. അത് സജ്ജീവ് ബാലകൃഷ്ണന് എന്ന കാര്‍ട്ടൂണിസ്റ്റ് തന്നെ.
ഒരു കുഞ്ഞു ഫോട്ടോയില്‍ നിന്നും,ആ ഫോട്ടോയുടെ ഉടമ എഴുതിയിടുന്ന പോസ്റ്റില്‍ നിന്നും, പ്രൊഫൈല്‍ നല്കുന്ന ഏതാനും വരികളില്‍ നിന്നും ഒക്കെ ഒരു വ്യക്തിയുടെ രൂപത്തിന്റെ സൂഷ്മതകള്‍ പോലും ആവാഹിച്ച് അയാളുടെ സ്വഭാവവും ശൈലിയും അല്പം പോലും ചോര്‍ന്നു പോകാതെ കാരിക്കേച്ചര്‍ ആക്കുക എന്നത് ഒരു പോസ്റ്റ് എഴുതിയിടുക എന്നതിനേക്കാള്‍ ആയാസം കൂടുതല്‍ ഉള്ള അദ്ധ്വാനമാണ്. കൂട്ടത്തില്‍ നല്ല അസ്സല് വിവരണങ്ങളും.
നല്ല ഒരുപാട് ബ്ലോഗുകളും പോസ്റ്റുകളും വന്നു മറിഞ്ഞ രണ്ടായിരത്തി ഏഴില്‍ എല്ലാവരും ഒന്നാമന് മാരാണെങ്കിലും-ഏറ്റവും കുറഞ്ഞത് അവരവര്‍ക്ക് എങ്കിലും-സജ്ജീവ് ബാലകൃഷ്ണന് ഞാന്‍ സര്‍വ്വാത്മനാ വോട്ട് കുത്തുന്നു. എന്റെ വോട്ട് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനും ബൂലോക സ്നേഹം കീഴ്പ്പെടുത്തിയതിനും.
ഇങ്ങിനെയൊരു പോസ്റ്റിട്ട കുട്ടിച്ചാത്തനും അഭിനന്ദനങ്ങള്‍.
കണ്ണൂസേ,
സജ്ജീവ് അസാമാന്യ പ്രതിഭയാണ്. നമ്മളുടെയൊക്കെ പടം വരച്ചു തന്നു ഈ ഭയങ്കരന്‍ എന്ന സ്നേഹം സ്പെഷലായിട്ടുമുണ്ട് പക്ഷേ വേറേയാര്‍ക്കും യോഗ്യതയില്ല എന്നു പറഞ്ഞപ്പോള്‍ അയോഗ്യരായ ഒരുപാടു പുലികളുണ്ടപ്പാ
സുജിത്തും സുധീറും 2007ല്‍ ബ്ലോഗ് തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ആണ്.
ഒറ്റ വോട്ട് ഒറ്റ പോസ്റ്റിനു ഇടാന്‍ പറഞ്ഞാല്‍ ഞാന്‍ പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ ബ്ലോഗിനിടും.
http://bp2.blogger.com/_2iNQnDPbLoE/R26fNdPxseI/AAAAAAAAAOI/Xh5UrTxyHxY/s1600-h/elephents+attack+copy.jpg
എന്ന സുനാപ്പിയെ ക്യാരട്ടിലോ മാറ്റിലോ അളക്കാന്‍ പറ്റുമോ എന്ന് കൈപ്പള്ളിയോടും ഫൈസലിനോടും- മാത്രമാക്കണ്ടാ, ഒറ്റയാന് മുന്നില്‍ വന്ന്നു നി8ല്‍ക്കുമ്പോ മനസിലെന്തുവരുമെന്ന് അനുഭവിച്ച ആരോടെങ്കിലും ചോദിച്ചാല്‍ പറയും. ക്യാറ്റഗറി തിരി ചെല്ലാ.
ഇത്രേം ഘനഗംഭീരം കമന്റുകളാ ഞാന്‍ ഞെട്ടിപ്പോകുന്നു..പൂച്ചഗറി തീരിക്കാന്‍ ടൈം വേണം
പോസ്റ്റിട്ട കുട്ടിചാത്തനെ തന്നെ കണ്‍ഫ്യൂഷനാക്കി കളഞ്ഞല്ലോ ഘനഗംഭീര കമന്റുകള്‍.
പോസ്റ്റിന്റെ ആദ്യം തന്നെ എഴുതിയിട്ടുണ്ടല്ലോ ഇത് ജനപ്രിയ ചിത്രങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് കൊടുക്കൂലെ അതുപോലെ മാത്രം..
ജനപ്രിയ സിനിമയ്ക്കും ഏറ്റവും നല്ല സിനിമയ്ക്കും പ്രത്യേകം പ്രത്യേകമാണല്ലോ അവാര്‍ഡുകള്‍. (വ്യക്തിപരമായി ഈ ഏര്‍പ്പാടിനോട് അത്ര യോജിപ്പില്ല. പക്ഷേ ജനപ്രിയ താരം നല്ല നടനോ നടിയോ ആവണമെന്നു നിര്‍ബന്ധമില്ല താനും.)
പക്ഷേ ബ്ലോഗില്‍ ബ്ലോഗറിന് വലിയ പ്രസക്തിയില്ലല്ലോ . എന്തു പോസ്റ്റുന്നു,കമന്റുന്നു എന്നുള്ളതു തന്നെ കാര്യം.
പിന്നേയ്, വ,ന,ജ ഈ മൂന്നക്ഷരമൊന്നിവിടെ എഴുതി വച്ചാല്‍ നിങ്ങളുടെയൊക്കെ കൈയ്യെന്താ അങ്ങൊടിഞ്ഞു പോവ്വോ?
ജനപ്രിയ താരം :) നല്ല ഐഡിയ ആണ് ചാത്താ. എന്റെ പേര് വെക്കണ്ടാട്ടോ.( ഹും... പിന്നെ പറഞ്ഞില്ലെങ്കില്‍ ഇപ്പോ വെച്ചേനെ.) ഹി ഹി. വെച്ചാ ചെലപ്പോ ഒരു വോട്ട് കിട്ടിയേക്കും. എന്റെയല്ല. അതുല്യേടെ. എന്റെ പേര് അതുല്യേടെ കമന്റില്‍ കണ്ടു. ;)
പിന്നെ കുട്ടിച്ചാത്തന് നിര്‍ദ്ദേശിച്ചവരില്‍ എന്റെ വോട്ട് ശ്രീയ്ക്കും മനുവിനും ഫിഫ്റ്റിഫിഫ്റ്റി. :)
കുട്ടിച്ചാത്തന്റെ പോസ്റ്റ് തനിമലയാളത്തില്‍ ഞാന്‍ കണ്ടില്ല. എന്റെ ബ്ലോഗില്‍ നിന്നു വന്നതാ. എന്തായാലും വന്ന സ്ഥിതിയ്ക്ക് ഒന്ന് ചിരിച്ചിട്ടുപോകാം. ബുഹഹഹ.
ജനപ്രിയ ബ്ലോഗ് അല്ലേ ഇഞ്ചീ ഇവിടെ തിരഞ്ഞെടുക്കുന്നത്, അപ്പോള്‍ ലക്ഷണമൊത്ത് ബ്ലോഗ് ആണോ അല്ലിയോ എന്നത് പ്രശ്നമല്ല. വോട്ട് ആര്‍ക്കു കൂടുതല്‍ കിട്ടി അവര്‍ അവാര്ഡടിച്ചു.
പക്ഷേ കമന്റ് മാത്രം വച്ച് ജനപ്രിയം ആരെന്ന് അറിയാന്‍ ആവില്ല, ഉദാ: ഒരു വിവാദമുണ്ടായാല്‍ കമന്റ് പറന്നു കേറും (ദ്വയാര്‍ത്ഥം, ചൊറിതണം പിഴുതടി...). ചിലപ്പോ കമന്റര്‍മാര്‍ക്ക് സോഷ്യലൈസേഷന് മാനിയ ഇളകിയാലും കമന്റ് വന്നു മൂടും (ഉണ്ട്രാപ്രി ദോശ). ഒരു ഇവന്റ് ഉണ്ടായാലും മതി- ബ്ലോഗര്‍ കെട്ടി, കൊച്ചു ജനിച്ചു.
അതുകൊണ്ടാണു വോട്ടിനിടാം എന്നു അഭിപ്രായിച്ചത്. സകലരും ഷെയര്‍ ചെയ്യുന്ന പോസ്റ്റിനു കമന്റ് കണ്ടമാനം വരണമെന്നൊന്നുമില്ല, കമന്റ് ഇട്ട് വാല്യൂ അഡിഷന് നടത്താന്‍ പറ്റാത്ത വിഷയമാണെങ്കില്‍ പ്രത്യേകിച്ചും. ജനപ്രീതി വോട്ടിലല്ലേ അറിയൂ അപ്പോള്‍.
വ ന ജ . കൈ ഒടിഞ്ഞില്ല.
അറ്റ് ലീസ്റ്റ് ശാപ ബ്ലോഗര്‍ കാറ്റഗറിയിലെങ്കിലും ഒരവാര്ഡെനിക്ക്... പ്ലീസ്... തരൂലേ...
വീട്ടീ ചില്ലിട്ട് വെക്കാനാ, അത് കണ്ടിട്ടെങ്കിലും ഫ്ലാറ്റ് ഓണര്‍ വാടക ഇച്ചിരി കുറച്ചാലോ ;)
പണ്ടിവിടെ കൈപ്പള്ളി തെറി വിളിച്ച് ഓടിച്ച് വിട്ട ഒരു കമ്മീഷണറുണ്ടായിരുന്നു... അങ്ങേര് ഒരു രഹസ്യവോട്ടെടുപ്പ് പരിപാടി വെച്ചിരുന്നു... ഓരോരുത്തരും അവര്‍ക്കിഷ്ടപ്പെട്ട അഞ്ചോ അതോ പാത്തോ... (ആ...) ലിങ്കുകള്‍ അയച്ച് അതില്‍ നിന്നും കൂടുതല്‍ പേര് അയച്ച ലിങ്കുകള്‍ തിരഞ്ഞെടുത്ത് പിന്നേം അതില്‍ തിരഞ്ഞെടുത്ത് പിന്നേം അതീന്ന് തെരഞ്ഞെടുത്ത്... പിന്നേം തെരഞ്ഞെടുത്ത്... അങ്ങനെയൊരു പരിപാടി... അതുപോലെ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കെന്റെ ചാത്താ :)
എന്തായാലും സജീവേട്ടന് ഒരോട്ട് ഞാന്‍ കൊടുക്കും... കൊടുത്തിരിക്കും :)
അല്ല മാഷെ SMS ഫോര്‍മാറ്റും കൂടെ വെക്കാമായിരുന്നു ഹഹ..
ഇപ്പൊ അതാനല്ലൊ ഫ്യാഷന്‍.
അല്ലാ ത്രേസ്യകൊച്ച് യാത്രയൊക്കെ കഴിഞ്ഞു വന്നൊ ആവൊ..?
അതൊ ആ കായലില്‍ അങ്ങ് കൂടിയൊ അതും കൂടെ ഒന്നു ചോദിച്ചേക്കണേ..:)
പുലി ബ്ലോഗര്‍മാര്‍ ഉണ്ടാവാം, എന്നാലും
ഗ്രൂപ്പും കോക്കസും ഒന്നും നോക്കാതെ, 2007 ഇല് ഒരു അടിപിടിക്കു പോലും നില്‍ക്കാതെ, എല്ലാ പോസ്റ്റും വായിച്ചു കമന്റിടുന്ന ഇടക്കിടെ ചിരിപ്പിക്കുന്ന കൊച്ചു പോസ്റ്റുകള്‍ ഇട്ടുന്ന (ഇപ്പൊ കമന്റ് കുറവാ, പോസ്റ്റും) ചാത്തനു തന്നെ ഏറ്റവും ജനപ്രിയനുള്ള എന്റെ വോട്ട്.
ജനപ്രിയനെ നോക്കുമ്പോള്‍ പോസ്റ്റ് മാത്രമല്ല കമന്റും നോക്കണം. ഇന്റെറാക്ട് ചെയ്യാത്തവര്‍ എങ്ങനെ ജനപ്രിയര്‍ ആവും?
ഞാന്‍ നിര്‍ദേശിക്കുന്ന പേരു്.
ശ്രീ ജോസഫ് അന്റണി എഴുതുന്ന http://kurinjionline.blogspot.com/ എന്ന ബ്ലോഗറെയാണു്.
കാരണം: കമന്റുകളുടെ ഇക്കിളിയില്‍ ഒലിച്ചുപോകാതെ, നിസ്വാര്‍ത്ഥമായി വിജ്ഞാനം പകരുന്ന ഒരു ബ്ലോഗാണു് ഇദ്ദേഹം.
http://kurinjionline.blogspot.com/
വര്‍ക്കേഴ്സ് ഫോറം, ജോസഫ് ആന്റണി എന്നിവര്‍ക്ക് എന്റെ മാര്‍ക്ക്.
http://workersforum.blogspot.com
ദേവേട്ടാ
ഒരു ശരാശരി മലയാളി മിക്ക കാര്യങ്ങളിലും നല്ല ചിന്തയും ഉള്‍ക്കാഴ്ചയും പ്രകടിപ്പിക്കുന്നവരാണ്. ബ്ലോഗ് എന്നൊരു മാധ്യമത്തില്‍ മാത്രം നമ്മള് ഇനിയും തുടങ്ങിയിട്ടു പോലുമില്ല. എന്തുകൊണ്ട്?
കിരീടം, തൂവാനത്തുമ്പികള്‍ എല്ലാം ജനപ്രിയ സിനിമകളാണ്. എലിപ്പത്തായമോ മറ്റോ അല്ല താനും. ആര്‍ട്ട് സിനിമകള്‍ വേണമെന്നല്ല അല്ലെങ്കില്‍ കുറിഞ്ഞി ഓണ്‍ലൈന്‍ മാത്രം ബ്ലോഗില്‍ വേണമെന്നല്ല എന്റെ ഉദ്ദേശം. ഇഷ്ടം പോലെ അവാര്‍ഡുകളുണ്ട്. ഒരെണ്ണം നമ്മള് ചെയ്യുമ്പോള്‍ ഒന്ന് മാറ്റി ചിന്തിക്കാന്‍ കാലമയില്ലേ എന്ന് ഞാന്‍ ചോദിച്ചതാണ്. പഴ്യത് തന്നെ ഫോളോ ചെയ്യണം എന്ന് നിര്‍ബന്ധം എന്തിനാ?
എല്ലാ ബ്ലോഗിലും പോയി സ്മൈലി ഇട്ടാല്‍ ജനപ്രിയനാവുമോ? നര്‍മ്മം/ വീട്ടിലെ കാര്യങ്ങള്‍ എഴുതിയാലും അത് ബ്ലോഗാണ്. അവനോന്റെ ബ്ലോഗില്‍ എന്തു എഴുതണം വേണ്ട എന്നൊക്കെയുള്ളതു സ്വതന്ത്ര്യമാണെന്ന് ഇരിക്കേ, ഒരുമിച്ച് മലയാളം ബ്ലൊഗില്‍ നിന്ന് ഒരു 2007 താരോദയം എന്ന് പറയുമ്പോള്‍ അത് അങ്ങിനെ മാത്രം ചിന്തിക്കരുത് എന്നെനിക്ക് അഭിപ്രായമുണ്ട്. ഒരല്പം ചിന്തിച്ചാല്‍ ചാത്തന് ഒരു അര തമാശ പോലെ ചെയ്ത കാര്യമാണെങ്കിലും
അത് നല്ല ഒരു ഉദ്യമമായി മാറ്റാം. പക്ഷെ അതിനു ഔട്ട് ഓഫ് ദ ബോക്സ് ചിന്തിക്കണം എന്ന് തന്നെ തോന്നുന്നൂ.
പ്രമോദ് - ബ്ലോഗില്‍ കവിതകളെ ജനകീയനാക്കിയതുകൊണ്ടാണ്. കവിത വായിക്കാത്തവര്‍ വരെ പ്രമാദം വായിച്ചിട്ടുണ്ട്. സ്വന്തം ജീവിതമാണ് എഴുതുന്നതെങ്കിലും അതിലൂടെ മറ്റൊരാള്‍ക്ക് വിപ്ലവത്തിനെ ഒരു രുചി പകര്‍ന്നു കൊടുക്കാനും ബ്ലോഗില്‍ കവിതകള്‍ കൂടുതുല്‍ പേര് ആസ്വദിക്കാനും കഴിഞ്ഞിട്ടുണ്ട്. അത് ബ്ലോഗിനു നല്ല മാറ്റം ഉണ്ടാക്കും.
ആഷ - കഥയോ കവിതയോ നര്‍മ്മത്തില്‍ പൊതിഞ്ഞ വീട്ടുകാര്യം (മലയാളം ബ്ലോഗിന്റെ 90% പോസ്റ്റുകള്‍) അല്ല എഴുതിയത്. പക്ഷികളെക്കുറിച്ചും അവയെ ഫോളോ ചെയ്ത് ഒരു പ്രോജക്റ്റ് തന്നെയാണ് അതിലൊന്നും പ്രോ അല്ലാത്ത ഒരാള്‍ ചെയ്തത്. അതും ബ്ലോഗിന്റെ ഗുണങ്ങള്‍ നല്ല്ലവണ്ണം ഉപയോഗിച്ചിരിക്കുന്നൂ.. മാത്രമല്ല, പുതിയ പുതിയ അറിവുകളും ആയി ആഷ റെഗുലര്‍ പോസ്റ്റ് വെക്കാറുണ്ട്. അത് ചില്ലറ കര്യമല്ല. മറ്റുള്ളവര്‍ക്ക് അല്പമെങ്കിലും ഒരു വിവരം അറിവ് കൈമാറുക അതും ഫ്രീ ആയിട്ടെന്നുള്ളതല്ലേ ബ്ലോഗിന്റെ ഗുണങ്ങളില്‍ ഒന്ന്?
പേരയ്ക്ക - വളരെ പുതിയ ബ്ലോഗര്‍ ആണെങ്കിലും ബ്ലോഗില്‍ ഡിസൈനെക്കുറിച്ച് കുറേയധികം പേരെ ചിന്തിപ്പിക്കാനും അങ്ങിനെ ബ്ലോഗിനു ഗുണപരമായി മാറ്റങ്ങള്‍ ഉണ്ടാക്കുവാനും കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ റെഗുലര്‍ ബ്ലോഗറാണ്...
ശശി - ചറപറാ അസ്സല് കഥകളെഴുതി അതേ സ്പീഡില്‍ അതൊക്കെ ഡിലീറ്റിയെങ്കിലും ശശിയായി ബ്ലോഗിലെ രാഷ്ട്രീയത്തില്‍ നല്ല അത്യുഗ്രന്‍ പോസ്റ്റ് വെച്ച് ആക്ഷേപഹാസ്യം കാണിച്ചു തന്നതാണ്...അത്രയും നാള് ബ്ലോഗില്‍ ഉണ്ടായിരുന്നു അധിക്ഷേപഹാസ്യമല്ല,
മറിച്ച് ശരിയായ ആക്ഷേപഹാസ്യം...അതൊരു നല്ല ടേണിങ്ങ് പോയിന്റായിരുന്നൂ..
ഇതൊക്കെ കൊണ്ടാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്..
അത്രേയുള്ളൂ...അല്ലെങ്കില്‍ എനിക്കെന്താ? ഈ ബ്ലോഗുകള്‍ മറ്റൊരാള്‍ക്ക് മാതൃകാ ബ്ലോഗുകളാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇനി ഈ നാലു പേര് വന്നിട്ട്..ഓ, ഞങ്ങള്‍ ചുമ്മാ ബ്ലോഗുന്നു. കൊച്ചൊന്ന് ചുമ്മാതിരുന്നേ എന്ന് പറഞ്ഞാ എന്റെ ചമ്മല് എനിക്കാലോചിക്കന് കൂടി വയ്യ :) :) :)
എന്നാലും എനിക്ക് പറയാലോ.
ആ, ചുമ്മാ എന്റെ മോഹങ്ങളൊക്കെ പറഞ്ഞൂന്നേയുള്ളൂ. ഇനിയിപ്പോ കാര്‍ട്ടൂണിസ്റ്റ് സജീവനു തന്നെ എന്റെ വോട്ട്. ഇത്രേം പേരുടെ ക്യാരിക്കേച്ചുറകള് വരയ്ക്കുന്നതു ഒരു നിഷ്ഠയോടെ ചെയ്യുക എന്നതു ഒട്ടും ചില്ലറക്കാര്യമല്ല. ബ്ലോഗില്‍ അതൊരു പുതിയ ഐഡിയ ആര്‍ന്നു താനും. അത് മതി നമുക്കൊക്കെ. എങ്കില്‍ അതു മതി. എനിക്കെന്താ?
ചാത്തശ്രീ, മൈ ഡിയര്‍ ഇഞ്ചീഗേള്,
ഞാനൊരിക്കല്‍ ഈ വേദിയില്‍ എന്റെ പ്രസംഗം ഉപസംഹരിച്ചതാണ്. ആര്.സി.സി (റിപ്പീറ്റ് കമന്റ് ആന്‍ഡ് കണ്ഫ്യൂസ്) ഉപയോഗിച്ച് അതൊന്നുകൂടി ചെയ്യുന്നു:
ഒരു സ്വതന്ത്ര പ്രകാശനവേദി തേടിനടക്കുന്ന ബ്ലോഗര്‍ക്കുണ്ടായ അതേ സന്തോഷമായിരുന്നു മലയാളം ബ്ലോഗ് - ഇംഗ്ലീഷ് എണ്ണങ്ങള്‍ മുമ്പേ കാണ്വേണ്ടായി -കണ്ടപ്പോള്‍ എനിക്കുമുണ്ടായത്. അത് ആഘോഷിച്ചതാണ് 1 മുതല്‍ 100 വരെ. എന്നിട്ടും പടം ചോദിച്ചു വാങ്ങിയ പ്രമോദ്, വാല്മീകി തുടങ്ങി കുറെപ്പേരെ കൈവിട്ടുപോയി. അവരോട് ക്ഷമാപണം.
മേല്‍പ്പറഞ്ഞ എന്റെ സന്തോഷം, അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു ‘വിവരഭരിത’ ബ്ലോഗ് കൂടി കാണുംപോള്‍ ഞാന്‍ വീണ്ടെടുക്കാറുണ്ട്. ശാസ്ത്രം, പുസ്തകപരിചയം,
കല, സിനിമ, കായികം, സാമൂഹ്യചരിത്രം, അവകാശപ്രബോധനം - എന്തിനെന്തൊങ്ക്കെയാണ് ഈ ബ്ലോഗ് ഉപയോഗിക്കാന്‍ പറ്റാത്തത് എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. രസതന്ത്രം ബ്ലോഗുള്ള നല്ല സമരിയാക്കാരനും അമ്മോണിയാ നിര്മ്മാണരീതിയെപ്പറ്റീള്ള ഒരു മെയില്‍ ത്രെഡ്ഡില്‍ പങ്കെടുത്താല്‍ പുതിയ ശാസ്ത്രാവബോധം കിട്ടും എന്നുള്ള കാര്യത്തില്‍ ഞാന്‍ ഇഞ്ചിപ്പെണ്ണിനോടു സര്‍വാത്മനാ യോജിക്കുന്നു. അതേ സമയം, ബ്ലോഗിന്റെ, ഇന്റെര്‍നെറ്റിലൂടെ എനിക്കറിയാവുന്ന സാദ്ധ്യതകള്ക്കുപരി മറ്റു മാനങ്ങളെക്കുറിച്ച് പ്രകാശമാനങ്ങളായ ആശയങ്ങള്‍ ഇതിന്റെയൊക്കെ ഒരു പ്രജനന-വിതരണ കേന്ദ്രം എന്നു പറയാവുന്ന ഒരു സ്ഥലത്തു ജീവിക്കുന്നയാള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടാകാനും ഇടയുണ്ട്. പക്ഷെ, ഞാനിപ്പോള്‍ വാദിക്കുന്നത് ശ്രീയ്ക്കു വേണ്ടിയാണ്. കഴിയുന്നത്ര ബ്ലോഗുകളീല്ച്ചെന്ന് അദ്ദേഹം അറിയിക്കുന്നത് താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു മാത്രമാണൊ ? ബ്ലോഗര്‍ക്ക് ഇനിയും തുടരണം എന്നൊരു നേരിയ ആഗ്രഹം കൈമാറുന്നില്ലെ ? ആഹ്ലാദത്തിന്ന്റെ ഒരു അലയിളക്കുന്നില്ലെ ?
സംഭാവ്യമായ ആ തുടര്‍ച്ച ബ്ലോഗിന്റെ മറ്റു സാദ്ധ്യതകളിലേയ്ക്ക് എത്തിനോക്കാന്‍ അയാളെ പ്രേരിപ്പിച്ചെന്നു വരില്ലെ ?
സ്വാത്മപ്രചോദിതവും ധ്യാനാത്മകവുമായ ബ്ലോഗെഴുത്ത് ഒരു ഇന്റെറാക്റ്റീവ് ഇടപാടു തന്നെയല്ലെ ?
എല്ലാര്ക്കും ഇരിയ്ക്കട്ടെ ഒരു ‘ഹല’ !
ഇപ്പഴാ കണ്ടത്
എന്റെ വോട്ടുകള്‍
ജനപ്രിയ ബ്ലോഗര്‍ സജ്ജീവ് തന്നെ.(സുജിത്, കൈപ്പള്ളി എന്നിവര്‍ ബ്ലോഗര്‍മാരുടെ പടം വരക്കാന്‍ തുടങ്ങിയാല്‍ കാര്‍ട്ടൂണിസ്റ്റിന് രണ്ടോ, മൂന്നോ സ്ഥാനമേ കിട്ടൂ എന്നാണെനിക്ക് തോന്നുന്നത്.)
പുതുമയിലും തനിമയിലും കഴമ്പുള്ള പോസ്റ്റിലും മുന്നില്‍ അനോണി ആന്റണി തന്നെ.
ഒരു കാറ്റഗറി കൂടെ വേണം. ബെസ്റ്റ് മാര്‍കറ്റിങ് ഇന്‍ ബ്ലോഗിങ്. വണ്‍ സ്വാളൊ
ഏറ്റവും കൂടുതല്‍ നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയ ബ്ലോഗ്.
ഉത്തരം തൂണിലും തുരുമ്പിലുമുണ്ട് :)
അപ്പീസ് പണി ചെയ്യാന്‍ പോയ നേരത്ത്, പേരയ്ക എന്നെ തോപ്പിച്ച് കളഞു.എഴുതണമെന്ന് കരുതി പേജ് എടുത്തിട്ടാണു ക്ലൈന്റായിട്ട് കൊഞ്ചാന്‍ പോയത്! ശ്ശോ..
ഗുപ്തന്റെ കമന്റീന്നാണു ഞാന്‍ അനോണി ആന്റണീനെ നോക്കി പോയത്. മിനീയാന്ന് ഒറ്റയിരിപ്പിനു രാത്രി മൂന്ന് മണിയോളം ഞാന്‍ അങ്ങേരെ വായിച്ചു. സെപ്തബര്‍ മുതല്‍ ഡിസംബര്‍ വരെ കാലഘട്ടത്തില്‍ 75 പോസ്റ്റ്. അതും എല്ലാം തന്നെ നമ്മളേ ഇരുത്തി ചിരിപ്പിയ്കുന്നവയും ചിന്തിപ്പിയ്കുന്നവയും. ഇങ്ങേരുടെ കൂടെ ഒരു സായ്ഹാന ക്കൂട്ടത്തില് ഇരുന്ന് കേള്ക്ക്കുമ്പോലെ, വളരെ കുറച്ച് വരികളില്‍ ഒരുപാട് നര്‍മ്മ സംഭാഷണങ്ങള്‍. ഇടയ്ക് തനിമലയാളാത്തിലോക്കെ കേറുന്ന ഞാന്‍, ഇങ്ങേരുടെ പോസ്റ്റൊന്നും കാണാണ്ടേം പോയി. ലിസ്റ്റാക്കിയില്ലാരുന്നോ? കമന്റ് ശൈലീയും നോക്കുമ്പോഴ്, വളരെ പെറുക്കി എടുത്ത 5/6 കമന്റുകളേ ആവറേജ് അതില്‍ വന്നുള്ളു, ഉമേഷിന്റ്മ്, സുല്ല്, വാല്മീക്, സൂ, രാജേഷ് നമ്പ്യാര്‍, ഗുപ്തന് മനു എന്നിവരുടെ ഒക്കെ.
പോസ്റ്റുകളില്‍ ഏറ്റം എനിക്ക് മനസ്സില്‍ തട്ടീയത്, ഈ
സമ്മൃദ്ധിയുടെ ഇല്ല്യയ്മ
എന്ന പോസ്സ്റ്റ്. ഗംഭീരമായിട്ട്, അബണ്ടന്സിനെ തള്ളി പറഞിരിയ്കുന്നു, എല്ലാം നേടിക്കഴിയുമ്പോഴുള്ള സ്റ്റേറ്റ് ഓഫ് നിര്‍വ്വാണ!
ബാക്കി ഹൈ റേറ്റിങ് കൊടുക്കാന്‍ തോന്നിയവ
ആടിന്റെ പ്രോക്സി
ചെരപ്പിന്റെ ആര്‍ഭാടം
ബാക്റ്റീരിയഇതിലെ അറ്റന്ഷന് ഒന്ന് തിരിയ്കാന്, റ്റിവി ഓണാക്കി എന്നുള്ള വാക്കിന്റെ ശക്തി നോക്കൂ
പ്രിറ്റെന്‍ഡ് കമ്മ്യൂണിക്കെഷന്‍
ഇങ്ങേരു അനോണിയായത് കൊണ്ട് മാത്രമാണു ഞാന്‍ ഹൈ ലൈറ്റിങിനു തുനിഞത്. ഇത്രയും തന്നെ ഇഷ്ടത്തോടേ ഞാന്‍ മറ്റെല്ലാരേം വായിക്കാറുണ്ട്. കമന്ന്റിടാതെ പോകുന്നത് വായിയ്കാത്തത് കൊണ്ടല്ലെന്ന് ഓര്‍ക്കുമല്ലോ. ഇപ്പോഴും ഷിഫ്റ്റ് ഞെക്കി എഴുതുമ്പോഴ് തൂശി കൊള്ളുന്ന തോള് വേദനയിലാണു ഞാന്‍. എന്നാലും ഈയ്യിടെയായി കുറെച്ച് എഴുതുന്നു ആവേശത്തൊടേ അവിടെം ഇവിടെം ഒക്കെ.
അതൊണ്ട് ചുരുങ്ങിയ സമയത്ത് കുറേ പോസ്റ്റിട്ട വകുപ്പില്‍ ഞാന്‍ അനോണീയ്ക് വോട്ട് ചെയ്യട്ടേ.
പിന്നെ നല്ല പോസ്റ്റ് ചീത്ത പോസ്റ്റ് എന്നൊന്ന്നും ഇല്ല്യാന്നേ. എല്ലാം നല്ലവ തന്നെ. പോസ്റ്റുകളിട്ട് നമുക്ക് വായിയ്കാന്‍ തരുന്ന എല്ലാരുടേം ആര്‍ജ്ജവം നിലയ്കാതിരിയ്കട്ടെ ഈ തലതിരിഞോടുന്ന വോട്ട് യാത്രയില്‍ എന്ന് ഒരു ആഗ്രഹമുണ്ട്.
ചാത്താ സാമതിച്ചു പോയി ഞാന്‍ അഗ്രജന്റെ പോസ്റ്റില്‍ കൂടാണ് ചാത്തന്റെ പോസ്റ്റ് കണ്ടത് , ഇത്ര്യും ബ്ലോഗുകളില്‍ നിന്ന് വളരെ കുറ്ച്ചുപേരേ തെന്രഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരുപരിപാടിയാണ്.
ഒറ്റയിരുപ്പിനു ചിന്തിച്ചാ എന്റെ മനസ്സില്‍ വരുന്ന ചില പേരുകള്‍ ഇന്നാ പിടിച്ചോ:)
ജനപ്രീയതയുടെ പേരിലാണെങ്കില്‍, മനുജി തന്നെയാണാദ്യപേരുകളില് വരേണ്ടത് ഒപ്പം എഴുത്തിന്റെ ശൈലികൊണ്ടാണെങ്കില് അനോണി ആന്റണി,സൌഹൃദത്തിന്റെ പേരില്‍ ശ്രീയും ചാത്തനുംഎന്റെ വോട്ട്
ഇന്നൊവേഷന്റെ പേരിലാണെങ്കില്‍ സജീവ്ജി മുന്നിലെത്തും.
ഇനി സാമൂഹികപ്രതിബദ്ധതയുടെ പേരിലാണെങ്കില്‍ അഗ്രജനും ആ ലിസ്റ്റില്‍ വരും,
കൂടാതെ ആരോഗ്യപരമായ ചര്‍ച്ചകളില്‍, വക്കാരിജിയും അറിവു മറ്റുള്ളവര്‍ക്ക് പകര്ന്നകാര്യത്തില് ജോസഫ് മാഷും, ചിത്രങ്ങള്‍ എന്ന മാധ്യമം ശക്തമായി ഉപയോഗിച്ച ബ്ലോഗര്‍ എന്ന നിലയില്‍ ആഷയും,അപ്പുവും.
കവിതയില്‍ പ്രമോദും കഥയില്‍ മനുവും സിമിയും,
നവാഗതപ്രതിഭകളില് കൊച്ചുത്രേസ്യയും തലക്കെട്ടിന്റെ കാര്യത്തില്‍ സ്വാളോയും ഉള്‍പ്പെടുന്നു,
പുതിയ ബ്ലോഗരെ പരിചയപ്പെടുത്തുന്ന കാര്യത്തില്‍ അഞ്ചല്ക്കാരന്.
അങ്ങനെ ഓരോ മേഖലയിലും കഴിവു തെളിയിച്ചത് ഓരോ പ്രതിഭകളാണ്:)
ഇതൊക്കെ ഇപ്പൊ എന്റെ ഓര്‍മ്മയില്‍ വന്ന കാര്യങ്ങളാണ് ചില പോസ്റ്റുകള്‍ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ
എല്ലാ പേരുകളും ഓര്‍ക്കുന്നുമില്ല
അതുകൊണ്ട് എന്റെ തന്നെ ചിന്തയില്‍ ഇത് പൂര്‍ണ്ണം എന്നു പറയാനാവില്ല.എന്നാലും ഒരു വഴിക്ക് പോണതല്ലേ ഇരിക്കട്ട:)
അനോണി ആന്റണി ഒരു പുതിയ ആളല്ല ഒരു '"അവതാരം'" ,ഒരു പരീക്ഷണത്തിന്റെ വിജയം എന്നാണു ശൈലിയും പദപ്രയോഗങ്ങളും വിഷയങ്ങളും നീരിക്ഷിച്ച എനിക്കു തോന്നിയതു...
അങ്ങിനെ അല്ലെങ്കില്‍ ആന്റണി എന്നോടു ക്ഷമിക്കണെ!
ഈ ലിസ്റ്റില്‍ നിന്നും ആണെങ്കില്‍ ത്രെസിയ ആണു എന്റെ ചോയ്സ്
:) പാവം ചാത്തന് :)
സജീവ് മാഷ് എന്നെ തെരിദ്ധരിക്കാത്തതില് എനിക്കൊരുപാട് നന്ദിയുണ്ട്. ഞാന്‍ മുന്‍പൊരിക്കല്‍ മാഷിനോട് പറഞ്ഞതുപോലെ മലയാളം ബ്ലോഗിലുള്ളവരെക്കുറിച്ച് തന്നെ വരയ്ക്കുന്ന ആ സെറ്റ് അപ്പ് ആയോണ്ടാണ്. അത് പിന്നീട് പില്ക്കാലത്ത് അവരവര്ക്കല്ല്ലാതെ ഗുണം ചെയ്യില്ലല്ലോ എന്നുള്ള ഒരു ഇത്. അത്രേയുള്ളൂ എന്റെ വിയോജനം.
പക്ഷെ ചാത്തനിട്ട ലിസ്റ്റില്‍ ഏറ്റവുമധികം കഠിനധ്വാനം ചെയ്തത് മാഷ് തന്ന്യാണെന്ന് നിസ്സംശയം. അതിനു മാര്‍ക്കെങ്കില്‍ ബൂലോഗ 2007-ല്‍ മാഷ്ക്ക് തന്നെ.
ഓപ്ഫ്: അനോണി ആന്റണി പുതിയ ബ്ലോഗ് ആണല്ലോ. പുതിയ ശൈലി പരീക്ഷിക്കുകയും വമ്പന്‍ സക്സസ്സ് അതും വെറും അഗ്രിഗേറ്ററിലൂടേയും വായനാലിസ്റ്റിലൂടേയും മാത്രം വമ്പന്‍ സക്സ്സസ് ആയി ജയിച്ചതല്ലേ? പുതിയതാണോ പഴ്യതാണോ ബ്ലോഗര്‍ എന്നത് പ്രസക്തമല്ലല്ലോ?
If there is a prize for Best commenter my vote goes to Mansoor Bhai.
:)
upaasana
ആന്റണി ആരുടെ അവതാരമാണെങ്കിലും പുതിയ യൂസര്‍ ആണെന്നുള്ളതിനാണ് പ്രാധാന്യം. അതായത് തനിക്കുചുറ്റും ഉണ്ടായിരുന്ന പഴയ സെറ്റപ്പിനെ പൂര്‍ണമായും നിരാകരിച്ചു എന്നത്. എഴുത്തിന്റെ ക്വാളിറ്റി ആണ് ബ്ലോഗിംഗിന്റെ ക്വാളിറ്റി എങ്കില്‍ (റിപീറ്റ്, അങ്ങനെയാണെങ്കില്‍) അതാണ് 2007-ലെ ബ്ലോഗ്.
പ്രിയംവദേച്ചി സൂചിപ്പിച്ച പരീക്ഷണം സത്യമാണെങ്കില്‍ ആ ട്രെന്‍ഡ് തുടങ്ങി എന്ന നിലയില്‍ അത് ചരിത്രപരമായ പ്രാധാന്യവും അര്‍ഹിക്കുന്നുണ്ട്. മെര്‍ക്കുഷ്യോ പോലെയുള്ള മികച്ച സംരംഭങ്ങള്‍ക്ക് അത് പ്രചോദനം ആയിട്ടുണ്ടാവും എന്ന് ഞാന്‍ വിലയിരുത്തുന്നു.
അനോണി ആന്റണി ഇല്ലാത്ത വോട്ടിനു ഞാനില്ല.
അങ്ങേരെ പറയാത്ത ദേവനെ ഞാന്‍ ഒരു കൊല്ലത്തേയ്ക്കു ബോയ്ക്കോട്ടു ചെയ്യുന്നു. പിന്താങ്ങിയ അതുല്യ, ഗുപ്തന് എന്നിവര്‍ക്കു് അടുത്ത രണ്ടു കൊല്ലം വോട്ടു തരുന്നതായിരിക്കും.
ഈ ജി. മനു (ജീമെയില് പോലെ) എന്നു പറയുന്ന ആളല്ല വേറെ ആരോ ആണു ഗുപ്തന് അല്ലേ. ശ്ശെടാ!
എന്റെ 2007-ലെ ഏറ്റവും വലിയ ഇച്ഛാഭംഗം. ബ്രിജ്വിഹാരത്തിലെ ഒരു പോസ്റ്റു പോലും വായിച്ചിട്ടില്ല. എത്ര ചവറു പോസ്റ്റുകള്‍ വായിച്ചു എന്റെ ദൈവമേ! ഞാന്‍ ബ്രിജ് വിഹാരം മൊത്തമൊന്നു വായിക്കട്ടേ. അനോണിയ്ക്കു പാര വെയ്ക്കണോ എന്നു രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാം.
സജ്ജീവിനെ വോട്ടു കൊടുത്തു് ഒതുക്കല്ലേ. അങ്ങേരൊരു പ്രതിഭാസമാണു്. വെറും ബ്ലോഗറല്ല.
ഇഞ്ചിജി & ഗുപ്താജി ,
ഇയ്യൊ ..ബ്ലോഗ് സ്വാതന്ത്ര്യത്തിനും പരീക്ഷണങ്ങളുക്കും ഒട്ടും എതിരല്ല ...വല്ലൊം 'വായിക്കാന്‍' കിട്ടുമൊ എന്നു മാത്രമാണു നോട്ടം . സമയം ഇല്ലാത്തപ്പോഴും ഒരു ഗാപ് വരുമ്പോഴും മാത്രമാണു പേരിനു അല്പമെങ്കിലും പ്രസക്തിയുള്ളതായി തോന്നിയിട്ടുള്ളതു..
പിന്നെ ചാത്തന് 2007 (ജന പ്രിയ) താരോദയം എന്നു പറഞ്ഞു ;ചാത്തന് എത്ര കഷ്ടപ്പെട്ടായിരിക്കും ആ പുതിയ മാല ഒക്കെ ഉരുക്കി സ്വര്‍ണകമലം ഉണ്ടാക്കാന്‍ ഭാര്യയെ സമ്മതിപ്പിച്ചതെന്നും ഓര്‍ക്കണം ;-).അങ്ങിനെയെങ്കില്‍ അതു 2007ലെ ഉദയതാരകയ്ക്കു തന്നെ കൊടുക്കണ്ടെ? അനോണിവിജയം കുറച്ചു കണ്ടതല്ല.
എന്റെ പോസ്റ്റ് ക്വോട്ടിക്കോ, പക്ഷേ എന്നെ ബോയ്ക്കോട്ടല്ലേ. ഞാന്‍ ആര്‍ക്കും വോട്ട് ചെയ്തതല്ല, കുറേപ്പേര് ഉണ്ടെന്ന് പറഞ്ഞതേയുള്ളു. ആര്‍ക്കും വോട്ട് ചെയ്യത്തില്ല, അല്ലെങ്കില്‍ എല്ലാവര്ക്കും വോട്ട് വീതിച്ചു കൊടുക്കും എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്.
എക്സോസ്റ്റീവ് ലിസ്റ്റല്ലേ, ഉദാഹരണങ്ങളാ ഇട്ടത്. പിന്നെ പലരും രണ്ടായിരത്തേഴുകാരാണോന്ന് ഒരുറപ്പുമില്ല.
ഉദാഹരണം ആഷ . അവര്‍ രണ്ടായിരത്താറില്‍ ബ്ലോഗ് തുടങ്ങി. അനോണിയെയും സാന്ഡോസിനെയും ഒന്നും തഴഞ്ഞതല്ല.
ഓഫ്: ആ മനു ആണ് ജീ മനു എന്നു കരുതിയകാരണം ബ്രിജ്ജ് വിഹാരം ഞാനും ഒരുപാട് കാലം കണ്ടില്ലായിരുന്നു.
"...ഓഫ്: ആ മനു ആണ് ജീ മനു എന്നു കരുതിയകാരണം ബ്രിജ്ജ് വിഹാരം ഞാനും ഒരുപാട് കാലം കണ്ടില്ലായിരുന്നു..."
മന്വോ... ദേ കണ്ടില്ലേ ദേവേട്ടന് പറഞ്ഞത്...
‘ആ മനു ആണ് ജി മനു എന്ന് കരുതിയ കാരണം‘ ബ്രിജ് വിഹാരം കണ്ടില്ലാന്ന്... എന്താപ്പോ അയിന്റെ അര്‍ത്ഥം :))
2008 ലെ ആദ്യ പാര ദേവേട്ടനിട്ടെന്നെ ആയ്ക്കോട്ടെ :)
അതുശരി... അന്നേരം എന്റെ പേരു കണ്ടാല്‍ പോസ്റ്റ് തിരിഞ്ഞുനോക്കൂല്ലാ അല്ല്യോ ദേവേട്ടാ :(
രണ്ട് ദിവസമായി നാട്ടിലാണ്. അവാര്‍ഡ് സമിതി കലക്കുന്നുണ്ടല്ലോ... തിരിച്ചു വന്നിട്ട് കാണാം..
:)
അഗ്രജാ!! ( അഗ്രജനു ഒരു വോട്ട് കുറഞ്ഞു)
ഗുപ്തോ അതായത്, ആ മനു റീഡറില്‍ ആഡപ്പെട്ട ബ്ലോഗ് ആയതുകൊണ്ട് തനിമ-ചിന്ത അഗ്രിഗേറ്ററുകളില്‍ മനു എന്നു കണ്ടാല്‍ ശ്രദ്ധിക്കാറില്ല (റീഡറില്‍ കിട്ടുന്നതുകൊണ്ട്) എന്നും ബ്രിജ്ജ് വിഹാരിയെ അങ്ങനെ കുറേക്കാലം കണ്ടില്ലെന്നുമാണ് പറഞ്ഞത്. അത് അഗ്രജവ്യാഖ്യാനം മൂലം ആണ് ഗുപ്തനങ്ങനെ തോന്നിയത്.
hahaha devEttaaa :)))
qw_er_ty
ഞാന്‍ ബ്ലോഗ് തുടങ്ങിയതേ ഒരു 2 മാസം മുന്‍പ് ആണ് . അത് കൊണ്ടു എല്ലാം ഒന്നു വായിച്ചു ..ഒരു വഴിക്ക് എത്തട്ടെ ...എന്നിടു ഞാന്‍ വോട്ട് ചെയാം .
ഓ ടോ . ചാത്തോ ഞാനും എഴുത്ത് തുടങ്ങാം എന്ന് ഒരു വാഗ്ദാനം തന്നിരുന്നു . പക്ഷെ എഴുതിയപ്പോള്‍ അത് പോസ്റ്റ് ചെയ്താല്‍ ചാത്തന് കല്ല് മാറ്റി പാറ വല്ലോം എടുത്തു ഏറിയുമോ എന്ന് ഒരു പേടി .. പിന്നെ അന്ന് പറഞ്ഞ പുതിയ ഹൊറര്‍ കഥ എവിടെ ??
ശ്ശെടാ ഇവിടിത്ത്രേം പുകിലൊക്കെ നടകുന്നത് ഞാനറിഞ്ഞില്ലല്ലോ??
വന്ന സ്ഥിതിയ്ക്ക് എന്റെ വോട്ട്: അത് സജ്ജീവ്ജിയ്ക്ക് തന്നെ. കാരണം ഇതുവറെ വോട്ടിയവരെല്ലാം പറഞ്ഞു. റിപ്പീറ്റേഷന്‍ ഈസ് ബോരിങ്. ഇങ്ങനെ ഒരു സംരംഭത്തിന് ചാത്തനെ ഒരു സ്പെഷ്യല്‍ അവാര്‍ഡ്.
എല്ലാവരുടേയും പ്രത്യേക ശ്രദ്ധക്ക്!!
ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ അവാര്‍ഡ് (2007 ലെ തേരോദയം) എന്ന കിടിലന്‍ പുരസ്കാരം, ന്നോമിനേറ്റു ചെയ്യപ്പെട്ട ആര്‍ക്കും നല്‍കുന്നില്ല.
പകരം ഈ അവാര്‍ഡ് “അക്ഷര ജാലക” ബ്ലോാഗിന്റെ നാഥനായ ശ്രീ.ശ്രീമാന്‍, ഹിസ് ഹൈനസ് എം.കെ. ഹരികുമാറിനു നല്കാന് തീരുമാനമായ വിവരം സന്തോഷ പൂര്‍വം അറിയിക്കുന്നു
** പ്രത്യേക ശ്രദ്ധക്ക്:
“2007 ലെല് ബൂലോഗ താരോദയം എന്ന ഈ അവാര്‍ഡിന്റെ പേരിലും ചെറിയൊരു മാറ്റമുണ്ട്.
,“2007 ലെ ബൂലോഗ തറോദയം” (തറ+ഉദയം) എന്നാണു പുതിയ പേരു!!!
:):):)
എന്റെ വോട്ട് ഞാന്‍ ആര്‍ക്കും കൊടുക്കുകില്ല ചാത്താ. ഞാന്‍ തന്നെയാ എനിക്കു നല്ല ബ്ലോഗറ്. അതുകൊണ്ടാ. :)
ഞാനും 2007-ല്‍ "ബ്ലൊഗുകള്" തുടങ്ങിയ ആള് തന്നെ... പക്ഷേ എന്നെ ആരും അവാര്‍ഡിന് പരിഗണിക്കണ്ട.
ഇനി തന്നാലും ഞാന്‍ നിരസിക്കും....അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്...
അല്പം വൈകിപ്പോയി,
ഇതില്‍ പറഞ്ഞവര്‍ എല്ലാവരും നല്ല ബ്ലോഗിനും പോസ്റ്റിനും ഉടമകളാണ്...
2007 ല്‍ ഒരുപാടൊന്നും വായിച്ചിട്ടില്യാലോ ചാത്താ ഞാന്‍ :(..കേരള ഹ ഹ ഹ..സൂപ്പര്‍ പക്ഷെ ബൂലോഗതാരോദയം എന്ന കടലാസു കിരീടം കൊടുത്ത് ആ പ്രതിഭാസത്തെ ഒതുക്കണോ എന്ന ഒരു കണ്ഫ്യൂ മാത്രം!..ബൂലോഗതാരോദയം കൂടിയാണ് അദ്ദേഹം എന്നു പറയാംല്ലേ?.. പിന്നെ വണ്സ്വാളോയെ എനിക്കിഷ്ടാ..പിന്നെ ധ്വനിയെ ..അനോണി ആന്റണിയെ ഇപ്പളാ അദ്യായി വായിച്ചെ..അടിപൊളി!..കുഞ്ഞി കുഞ്ഞി പോസ്റ്റുകള്‍!!! സത്യം പറയാലോ പോസ്റ്റിനിത്തിരി നീളം കൂടിപ്പോയാ ഞാ വായിക്കൂലാ ;)..പിന്നെ വോട്ടിങ്ങിന്..സാന്‍ഡൊസ്,പ്രമാദം...
നോമിനേഷന് 2007 ല്‍ മിനിമം 2 പോസ്റ്റ് മതിയെങ്കി എന്റെ പേരും പറയായിരുന്നു:)
(ഇടിയേട്ടാ ഇങ്ങനെ ചിരിപ്പിക്കല്ലേ..ഈ മാന്യദേഹത്തെ ഒരൂസം ബൂലോഗക്ലബ്ബിന്റെ വരാന്തേല് കണ്ടിട്ട് ഞാന്‍ 5 മിനിറ്റാ ചിരിച്ചേ!!!!)
എന്റെ വോട്ട് ശ്രീക്കാ.. അതോ റിസള്‍ട്ട് ഇട്ട് കഴിഞ്ഞോ? ശ്ശോ..!
ദേവന് പറഞ്ഞതിനോട് യോജിക്കുന്നു.
പിന്നെ അഗ്രജനോടും. ഈ കുട്ടിച്ചാത്തന് ചുമ്മാ എറിഞ്ഞ് കൊല്ലാനുള്ള പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ്.
അങ്ങനിപ്പോ വേണ്ട ചാത്താ.
കമന്റിടാന്‍ നോക്കിയിട്ട് കൈ വിറയ്ക്കുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍. എന്തു കണ്ടാലും കണ്ഫ്യൂഷന്. അതിനെടേല്. ഞാന്‍
ആര്‍ക്കു വോട്ട് ചെയ്യും ഡോക്ടര്‍ ചാത്തന്. പ്ലീസ്സ്. പ്ലീസ്സ്.. പറയൂ..
ചാത്തനേറ് ഇത്തണ കാടടച്ചാണ് അല്ലേ...
2മാസം മുന്‍പ് മാത്രം ബൂലോകത്ത് അവതാരമേടുത്തോനാ ഞാന്‍... അതോണ്ടന്നെ ഇത്തരമൊരു മഹാ സംഭവത്തില്‍ വോട്ടുചെയ്യാന്‍ എന്റെ പേര് വോട്ടേര്‍സ് ലിസ്റ്റില്‍ ഉണ്ടാകുമോന്ന് അറിയില്ല. ഇനിയിപ്പം ചെയ്തു കഴിഞ്ഞ് കള്ളവോട്ട് എന്നാരിങ്കിലും പറഞ്ഞാലോ.. പിന്നെ മാത്രവുമല്ല ഇത്രേം വലിയ ബൂലോകം ഞാന്‍ പരിചയപ്പെട്ടു വരുന്നേ ഉള്ളൂ താനും. എന്തായാലും ഞാന്‍ വോട്ട് ചെയ്യുകയാണെങ്കില്‍ അത് 2 പേര്‍ക്ക് ചെയ്യും ഒന്ന് കോമ്രേഡ് സജീവ്, അടുത്തത് കോമ്രേഡ് മനു..
"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/
പ്രിയപ്പെട്ട സുഹൃത്തെ ....
മലയാളികളുടെ ആദ്യത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ആയ കൂട്ടം. കോം കേരളപിറവിദിനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിനിലേയ്ക്ക് ബുലോഗ നിവാസികളുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത
രചനകള്‍ ക്ഷണിച്ചു കൊള്ളുന്നു. അക്ഷരകൂട്ടം എന്നാണ് ഇ-മാഗസിന്റെ പേര്. അണിയറ പ്രവര്‍ത്തകര്‍ പരസ്പരം കാണാതെ, ഇന്റര്‍നെറ്റ് ഉപയോഗിച്ചു മാത്രം പരസ്പരം ബന്ധപ്പെട്ടു തയാരക്കപെടുന്ന ആദ്യത്തെ മലയാള ഇ-മാഗസിന് ആണ് അക്ഷരകൂട്ടം. അക്ഷരക്കൂട്ടത്തിന്റെ തീം "മലയാളി" എന്നതാകുന്നു.സൃഷ്ടികള്‍ ഇതുമായി ബന്ധപ്പെട്ടതാകണം...
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 15.10.2008.
അയയ്ക്കേണ്ട ഈമെയില്‍ വിലാസം..koottammag@gmail.com
സഹകരിക്കണേ...
കൂട്ടത്തിന്നു വേണ്ടി
കാക്ക
www.koottam.com
ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
Post a Comment