"നമ്മളുടെ കൂട്ടത്തിലെ ചിലരെല്ലാം തീവ്രവാദികളാവുന്നതിൽ ഒരു അത്ഭുതവുമില്ല, കുറച്ച് മുൻപ് നടന്ന കൂട്ടക്കൊല! തികച്ചും പൈശാചികം സ്വന്തം വീട്ടിൽ ആരെയും ഉപദ്രവിക്കാതെ ഉറങ്ങിക്കിടന്നവരെ വരെ തെരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. ദുഷ്ടന്മാർ. നീയെങ്ങനെ രക്ഷപ്പെട്ടു?"
"ഞാനിന്ന് പുറത്തിറങ്ങിയതേയില്ല ഒളിച്ച് നിന്ന് എല്ലാം കാണുകയായിരുന്നു നിനക്കറിയാമോ കൊല്ലവനെ വിടരുതവനെ എന്നൊക്കെ ആക്രോശിച്ചുകൊണ്ട് നമ്മുടെ ആളുകളെ കൊല്ലാൻ ചൂട്ട് പിടിച്ച് മുന്നിൽ നിന്നത് ഒരു പെണ്ണായിരുന്നു. കാപാലിക!!"
"ഞാൻ കണ്ടിരുന്നു 'ദൈവം പോലും വിളി കേൾക്കൂല, കൃഷ്ണാ രാമാ എന്നൊക്കെ മുദ്രാവാക്യം വിളിച്ചാണ് അവൾ ചൂട്ടുമെടുത്ത് ഞങ്ങളുടെ പിറകേ വന്നത്"
"നമ്മടെ കൂട്ടത്തിൽ പെടാത്ത ചിലരെ വരെ അതിക്രൂരമായി വക വരുത്തിയിട്ടുണ്ട് ചിലരെയൊക്കെ വണ്ടിയിടിപ്പിച്ചും കൊന്നിട്ടുണ്ടെന്ന് തോന്നുന്നു അവിടൊക്കെ ആകെ ചോരപ്രളയമാണ്"
"അതെയതെ ഇന്നത്തെ രാത്രിയ്ക്കു ചോരയുടെ ഗന്ധം മാത്രം കുറേപ്പേർ ആ പെണ്ണിനെ ആക്രമിക്കണം എന്നുപറഞ്ഞ് ഇരുളിന്റെ മറവിൽ ചെന്നതാണ് കണ്ണൊക്കെ ചുവന്ന ഒരു ഭീകരൻ അവൾക്കും ഞങ്ങൾക്കും ഇടയിൽ അവനെ ആക്രമിച്ചാലേ അവളെത്തൊടാൻ പറ്റൂ എന്നപോലെ നിന്നു"
"എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു?"
"അവൻ ആദ്യം ഗാന്ധി മാർഗ്ഗത്തിലായിരുന്നു എന്ന് തോന്നിപ്പിച്ചു ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും തീരെ പ്രതികരിച്ചില്ല അതൊക്കെ തനിക്ക് പുല്ല് എന്ന ഭാവത്തിൽ നിന്നു അവനു ഇരുട്ടിൽ ഞങ്ങളെ തിരിച്ചറിയാനും പാടില്ലായിരുന്നു. അതൊക്കെ അവന്റെ അടവായിരുന്നു എന്ന് തോന്നുന്നു പെട്ടന്ന് വെട്ടിത്തിരിഞ്ഞ് അവൻ ചൂട്ട് കത്തിച്ചു കയ്യിൽ കിട്ടിയത് മുഴുവൻ അവന് ആയുധങ്ങളായിരുന്നു ഓടി രക്ഷപ്പെട്ടവരെയൊക്കെ പിന്നാലെ ചെന്ന് വകവരുത്തി ആകെ ഭൂതാവേശിതനെപ്പോലെയായിരുന്നു അവൻ. ആ പെണ്ണ് അപ്പോഴും കൊലച്ചിരി ചിരിച്ചുകൊണ്ടിരുന്നു. ഇവരൊക്കെ മനുഷ്യരോ മൃഗങ്ങളോ"
"അന്നന്നേയ്ക്ക് വേണ്ടിയുള്ള അന്നത്തിന് മാത്രം പണിയെടുത്ത് ജീവിക്കുകയല്ലാതെ നമ്മൾ ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാറുണ്ടോ? പാവങ്ങളെ ദൈവം പോലും കൈവിട്ടോ"
"എന്തായാലും കുറച്ച് പേരെ അവരെ പിന്തുടരാൻ അയച്ചിട്ടുണ്ട് അവരുടെ ചോര കണ്ടേ ഞാൻ അടങ്ങുള്ളൂ"
"അയ്യോ അതെന്താ ഒരു വെളിച്ചം അവന്മാർ പിന്നേം ചോരക്കുരുതി തുടങ്ങി അതാ ആ വെളിച്ചം നമ്മെ തേടി വരുന്നു. ഓടി രക്ഷപ്പേട്ടോ...."
"അയ്യോ..... ആ.... രക്ഷിക്കണേ കൊല്ലുന്നേ"
എല്ലുകൾ നുറുങ്ങുന്നു ചോര ഛർദ്ദിക്കുന്നു
--------- നിങ്ങൾ ഇതുവരെ കേട്ടത് ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ഒളിച്ച് കയറിക്കൊണ്ടിരുന്ന എന്നാൽ അതിനിടെ തികച്ചും മൃഗീയവും പൈശാചികവുമായി കൊല്ലപ്പെട്ട ചില മൂട്ട തീവ്രവാദികളുടെ അന്ത്യ നിമിഷങ്ങളിലെ രോദനങ്ങൾ....
ഈ കൊലപാതക പരമ്പര നിങ്ങൾക്കായി സ്പോൺസർ ചെയ്തത് ചാത്തനും വാമഭാഗവും....മൊബെയിലിൽ ടോർച്ച് ലൈറ്റ് ഫിറ്റ് ചെയ്യാമെന്ന് കണ്ടുപിടിച്ച മഹാന് നമോവാകം.
വാൽക്കഷ്ണം: ഞാൻ ലോവർ സ്ലീപ്പറുള്ള ബസ്സിലാ നാട്ടിൽ പോകാറ് അപ്പർ സ്ലീപ്പറിനേക്കാൾ സുഖമാ എന്ന് പറഞ്ഞ് വഞ്ചിച്ച കൊച്ചുത്രേസ്യ ഇനി മാറത്തഹള്ളി പരിസരത്ത് വന്നാൽ ചാണകം കലക്കി തലേൽ ഒഴിക്കും......
ശ്രീയ്ക്ക് രക്തദാനത്തിൽ താൽപര്യമുള്ള വല്ല സുഹൃത്തുക്കളും ബാക്കിയുണ്ടെങ്കിൽ സദയം ക്ഷണിക്കുന്നു. ഈ സൌജന്യം ബാംഗ്ലൂർ കണ്ണൂർ റൂട്ടിൽ മാത്രം ലഭ്യമാണ്.
Subscribe to:
Post Comments (Atom)
24 comments:
തികച്ചും ഉദ്വേഗജനകമായ ഒരു സംഭവ കഥ...
സമാനാനുഭവങ്ങൾ ക്ഷണിക്കുന്നു...
"അന്നന്നേയ്ക്ക് വേണ്ടിയുള്ള അന്നത്തിന് മാത്രം പണിയെടുത്ത് ജീവിക്കുകയല്ലാതെ നമ്മൾ ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാറുണ്ടോ? പാവങ്ങളെ ദൈവം പോലും കൈവിട്ടോ"
-ചാത്താ ഒരേറ്
ഡേയ് ഡേയ് അണ്ണാ..
നല്ലോണം മൂട്ട കടിക്കുന്നുണ്ടാ..
കൊള്ളാട്ടാ..:)
ചാത്താ ഇത് കലക്കി. കൊച്ചുത്രേസ്യായുടെ വാക്കും കേട്ട് കണ്ണൂര്‍ വരെ ഭീകരവാദികളുടെ ആക്രമണത്തിനു വിധേയരായ നിങ്ങളുടെ രോഷം മനസ്സിലാക്കുവന്ന്തെയുള്ളൂ. ഈ ഓറീസ്സ സ്റ്റൈല്‍ എന്നെഴുതിയത് തീവ്രവാദികള്‍ മുഴുവനും ന്യൂനപക്ഷമായിരുന്നോ.
ആ വാല്‍ക്കഷണം ഇഷ്ടപ്പെട്ടു. ചാണകാഭിഷേകം ഭയന്നായിരിക്കണം ത്രേസ്യ ഇപ്പോള്‍ വയനാടന്‍ മലകളില്‍ പ്രയാണം നടത്തുന്നത്.
:-)
ചാത്തനെയേറ്:
ഹെന്റെ ചാത്താ അവരെ തീവ്ര വാദിയാക്കിയേ അടങ്ങ്വോ?
മേനക ഗാന്ധി കേള്‍ക്കണ്ട
എന്തായാലും നല്ല പുത്തന്‍ വണ്ടി ഒരെണ്ണം വാങ്ങി ഷീറ്റും പൊതപ്പിച്ച് ഗരേജിലിട്ടേമിച്ച് ട്രെയിനിലും ബസിലുമൊക്കെയായി നാട്ടില്‍ പോകുന്ന എല്ലാ കഞ്ചൂസിന്റെ ഗതി ഇതൊക്കെതന്നെയാണ്, സൂക്ഷിച്ചോ ജാഗ്രതൈ!:)
കൊലപാതകം ഒന്നിനും പരിഹാരമല്ല ചാത്താ.. അവരും ഭൂമിയുടെ അവകാശികളല്ലേ..
അപ്പറിലും മൂട്ടകളുടെ ഉപദ്രവമുണ്ട്. അവിടെ പിന്നെ ഒടുക്കത്തെ കുലുക്കമായതു കൊണ്ട് മൂട്ടക്കടിയൊന്നും മനസിലാവാത്തതാണ്. ഇനീപ്പം ഇരുന്നു മൂട്ടകടി കൊള്ളണമെങ്കിൽ പി,കെ ട്രാവൽസിൽ പോയാൽ മതി.ഞാൻ ആദ്യം പോയപ്പോൾ ശരിക്കും ആസ്വദിച്ചു. പിന്നെ ഒക്കെ ശീലമായി :-))
ചാണകവെള്ളാഭിഷേകത്തിനുള്ള മുഹൂർത്തം കുറിച്ചു കഴിഞ്ഞാൽ അറിയിച്ചാൽ മതി.ഞാൻ തല മാറത്തഹള്ളിയിലേക്ക് കൊറിയർ ചെയ്തു തരാം :-P
തീവ്രവാദികളെല്ലാം വെറും മൂട്ടകളായിരുന്നു .. :)
ഇവിടെ വന്നതിന് ശേഷം ആയിരുന്നു മൂട്ട കടി എന്താണ്..എന്താ അതിന്റെ സുഖം എന്നൊക്കെ മനസിലായത്.. അവസാനം സഹികെട്ട് മൂട്ടെ അടിച്ച് പരത്തി നല്ല ഡിസൈന്‍ ആക്കി റൂമിന്റെ ചുമരില്‍ പരത്തും..എന്താ ഒരു ശേല്. എന്തായാലും അത് അധികം കാലം നിണ്ട് നിന്നില്ല. കമ്പനി തന്നെ പറഞ്ഞു..മോനേ കമ്പനി അക്കമഡേഷനിലോട്ട് പോര് ന്ന്.. അതോടെ എല്ലാം സുഖം :) എന്നാലും മൂട്ട കടി ഇടക്ക് മിസ്സാകുന്നുണ്ട് ..
പിന്നെ ബാംഗ്ലൂരില്‍ നിന്ന് എര്‍ണാളം ഭാഗത്തേക്ക് ആണ് പോകുന്നതെങ്കിലും കല്ലട ബസില്‍ കേറിയാല്‍ മതി. അസ്സല് ആയിട്ട് മൂട്ട കടി കൊള്ളാം ;)
ചാത്താ അനുഭവിച്ചോ....
തലയ്ക്കു സുഖമില്ലാത്ത ആ കൊച്ച് പറേന്ന കേട്ട് ചാടിപ്പൊറപ്പെട്ടിട്ടല്ലേ......അനുഭവിച്ചോ......
ഭീകരവാദികളുടെ ആക്രമണം അനുഭവിക്കണേല്‍ വയനാട് കാട്ടിന്റെ ഒത്ത് നടുവില്നിന്നനനുഭവിക്കണം.. അതും വണ്ടി കേടുവന്ന് ഇതികര്ത്തവ്വ്യതാമൂഡന്മാരുംമാരികളുമായി നില്‍ക്കുമ്ബോള്‍ അതും തിങ്കളാഴ്ച അവദിയുള്ള ദിവസം മടങ്ങിവരുമ്പോള്‍ അതും[പിന്നേം അതും???] ചൊവ്വാഴ്ച രാവിലെ ക്ലയന്റ്കാള് ഉണ്ടാകുമ്പോള്‍ അതും [പിന്നേം???] കല്ലടയില്നിന്നു തന്നെ... സ്പെഷ്യലി ട്രൈന്ഡ് തീവ്രവാദികള്‍...
ഗോള്ഡനിലുമുണ്ട് കിലോ കണക്കിന് മൂട്ട. കൂട്ടുപുഴ ഗട്ടര്‍ എല്ലാം കയറി ഇറങ്ങി ഒന്ന് ഉറക്കം പിടിച്ച് വരുമ്പോഴായിരിക്കും മൂട്ട പണി തുടങ്ങുന്നത്. ജീവിതം വെറുത്ത് പോവും.
കുറച്ചു താമസിച്ചു കത്താന്‍. കൊള്ളാം മാഷേ.
ഒരു നേരത്തെ ആഹാരത്തിനു ആയി രണ്ടു തുള്ളി ചോര എടുത്ത പാവം മുട്ട കുഞ്ഞുങ്ങളെ കൊന്നുഅടുക്കിയ ചാത്തനെയും ചാത്തിയെയും ...... IPC 302 വകുപ് പ്രകാരം മനപൂര്‍വ്വം ഉള്ള മൂട്ടഹത്യക്ക് ശിഷിക്കണം
കുട്ടിച്ചാത്താ, ഒന്ന് ലൈറ്റടിക്കാൻ സമയമെടുത്തു. എന്നാലെന്താ....
കലക്കി മാഷേ..
നീരജ്:ഉറുമ്പിനെ ദ്രോഹിക്കാറുണ്ടോന്ന് ഒറപ്പൊന്നുമില്ല..ചുമ്മാ....
പ്രയാസി അണ്ണാ: ഇങ്ങുവാ രണ്ടെണ്ണത്തിനെ കൂടെ അയച്ചേക്കാം
കൃഷ്ചേട്ടോ: സത്യത്തില്‍ തിരിച്ച് കൊന്നപ്പോള്‍ ജാതീം മതോം ഒന്നും നോക്കീല പാറ്റാ സൈസ് കൊറേ എണ്ണത്തിനെക്കൂടി കാച്ചിയിരുന്നു.
കുതിരവട്ടന്‍സ് : ചിരിച്ചോ ചിരിച്ചോ...
സാജന് ചേട്ടായീ:ഹെന്തായീ പറയുന്നത് ആകെ കിട്ടുന്ന 3 ദിവസത്തില്‍ 2 ദിവസം ഈ പിഞ്ചു പൈതല്‍ വണ്ടിയോടിച്ച് ,കുഴമ്പുമ്മിട്ട് ഒരാഴ്ച വിശ്രമിക്കാനാ?
ത്രേസ്യാക്കൊച്ചേ: ഭൂമീടെ അവകാശികളോട് ഭൂമീലു പോയിരിക്കാന്‍ പറ. എന്തിനാ വല്ലോന്റെം ബസ്സില്‍ കയറുന്നതു? ചാണകധാര തലയില്‍ മാത്രം ഒഴിച്ചതുകൊണ്ട് വല്ല കാര്യോണ്ടോ? അപ്പോള്‍ അകത്തും പുറത്തും ഒരേ സാധനമായി എന്നല്ലേ ആവൂ?
മലയാളീ: സ്റ്റിക് നോ ബിത്സേയ്...(അതും സ്ലോ ആയ, ഒരിക്കേം തൊറക്കാത്ത സൈറ്റൂം!!!)
ബഷീര്മാഷേ: അതെ ഈ പോസ്റ്റിലു പറയുന്ന തീവ്രവാദികള്‍ മാത്രം..
മെലോഡീ: റൂമിലെ മൂട്ട പോകാത്തത് നിന്റെയൊക്കെ കയ്യിലിരിപ്പു കാരണമാ. വല്ലപ്പോഴും മെത്ത വെയിലത്തിടണം.
തോന്ന്യാസീ: ഒന്നും പറയുന്നില്ല(ത്രേസ്യാ ക്വട്ടേഷന്‍ വിളിക്കുന്നുണ്ടാ)
കുരുത്തം കെട്ടവാ:പേര് മാറ്റി കുകഒകുകെ: വണ്ടി കേടുവന്നാല്‍ പുറത്തിറങ്ങിക്കൂടെ?
തോമാസുകുട്ടീ: ഗട്ടറില്‍ ചാടുന്ന വരെ മൂട്ടയെ പിടിച്ചോണ്ടിരുന്നാല്‍ മതി ശേഷം ഉറങ്ങാം.
കുമാരന്‍സ്: എന്തായാലും വാല്‍ക്കഷ്ണം എത്തുമ്പോഴേക്കു കത്തിക്കാണൂലെ?
നവരുചിയാ: 2 തുള്ളി മാത്രായിരുന്നെകില്!!!
നരിക്കുന്നന്‍ മാഷേ:വൈകി വരുന്നവര്‍ക്കാണ് കത്താന്‍ താമസം അല്ലെ?
ഹൊ! സംഭവബഹുലം. ഉദ്വേകജനകം
നന്നായിട്ടുണ്ട് കെട്ടോ
എന്താ പറയാ ചാത്താ. സംഭവബഹുലവും ഉദ്വേഗജനകവും അതിക്രൂരവും ആയ ഒരു കഥാകാലക്ഷേപം. അയ്യോ പേടിച്ചു പോയി! :)
മോനേ നീ സുലൈമാനല്ല മോനേ..
അനുമാനാ അനുമാന്‍....
ചാത്തനെ ശരിക്കും ചാടിപ്പിച്ചല്ലേ..
ഞാന്‍ +2 പഠിക്കാന്‍ തൃശ്ശൂരില്‍ കോണ്‍വെന്റില്‍ താമസിച്ചപ്പൊ മൂട്ട പഠനത്തില്‍ ഡിഗ്രി എടുത്തിരുന്നു.. എത്ര മെഴുകുതിരികളാണെന്നോ ഞാനും സുഹൃത്തുക്കളും ഇതിന്റെ കൊല്ലാന്‍ വേണ്ടി ചിലവാക്കിയതെന്നോ...
- പെണ്‍കൊടി
സേം പിച്ച്... ഞാനും കൊണ്ടതാ ഈ മൂട്ടകടി കുറച്ച് കാലം.... പിന്നെ ഇരട്ടി ഭാഗത്തെ കുലുക്കത്തിൽ നിന്നും നമ്മൾ ബർത്തീന്ന് തെറിച്ച് പോകാതെ കടിച്ച് പിടിക്കുന്നത് ഈ മൂട്ടകളല്ലേ??? അത് നമ്മൾ ഓർക്കണ്ടേ???? ഈഭാഗത്തൂടെ യാത്ര ചെയ്ത് ശീലിച്ചവർക്ക് കൊടുകാറ്റിൽ കപ്പലിൽ പോലും നല്ല സുഖമായി കൂർക്കം വലിച്ച് ഉറങ്ങാൻ പറ്റും അത്രയും നല്ല ട്രെയിനിങ്ങല്ലേ????
കണ്ണൂര്‍് റൂട്ടില്‍ മാത്രമോ??? അപ്പോള്‍ എറണാകുളത്തേയ്ക്ക് പോകുന്ന കല്ലട ബസില്‍ ഞാന്‍ കൊണ്ട മൂട്ട കടി ഒന്നുമല്ലേ? എന്റമ്മേ! അന്നത്തേതില്‍ പിന്നെ ഞാന്‍ ബസില്‍ പോകുന്നത്, ട്രെയിന്‍ ടിക്കറ്റ് ഒരു കാരണവശാലും കിട്ടാത്ത സമയത്തു മാത്രം...
kollaaam....ennaaalum paavam moottakale athinishtooram konnukalanjallo...;)
anubavam illengittlla cahtha.
ithupole ok ezhuthunnavaruday mumbil............
vayya nammlenthezhutana........
Post a Comment